'മലയാളികള്‍ ഒത്തുപിടിച്ചാല്‍ എയര്‍ ഇന്ത്യ നമ്മുടെ കൈയിലിരിക്കും'; നിര്‍ദേശം, കൗതുകം, കുറിപ്പ്

'മലയാളികള്‍ ഒത്തുപിടിച്ചാല്‍ എയര്‍ ഇന്ത്യ നമ്മുടെ കൈയിലിരിക്കും'; നിര്‍ദേശം, കൗതുകം, കുറിപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ സ്വകാര്യ മേഖലയ്ക്കു കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കം നടത്തുമ്പോള്‍ വേറിട്ട ഒരു നിര്‍ദേശം മുന്നോട്ടുവയ്ക്കുകയാണ്, സ്വാമി സന്ദീപാനന്ദ ഗിരി. പ്രവാസികള്‍ ഉള്‍പ്പെടെ ലോകത്തെ സകലമാന മലയാളികളും ഒത്തുപിടിച്ചാല്‍ എയര്‍ ഇന്ത്യ, എയര്‍ കേരള  എന്ന രൂപത്തില്‍ നമ്മുടെ കൈയിലിരിക്കുമെന്ന് സന്ദീപാനന്ദ ഗിരി പറയുന്നു. നേരത്തെ എയര്‍ കേരള എന്ന പേരില്‍ വിമാന സര്‍വീസ് തുടങ്ങുന്ന കാര്യം കേരള സര്‍ക്കാര്‍ ആലോചിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സന്ദീപാനന്ദഗിരിയുടെ നിര്‍ദേശം.

സന്ദീപാനന്ദ ഗിരി എഴുതിയ കുറിപ്പ്: 

കേരളത്തെ സ്‌നേഹിക്കുന്ന ലോകത്തിലെ സകലമാന മലയാളികള്‍ ഒത്തുപിടിച്ചാല്‍ എയര്‍ ഇന്ത്യ എയര്‍ കേരള എന്ന രൂപത്തില്‍ നമ്മുടെ കയ്യിലിരിക്കും.
ഹോ ആലോചിക്കുമ്പോള്‍...........
ഡല്‍ഹി,മുംബൈ,ഗുജറാത്ത് എയര്‍പോര്‍ട്ടില്‍ എയര്‍ കേരള ലാന്റ് & ടൈക്കോഫ് ചെയ്യുന്നത് ഒന്നു സങ്കല്പിച്ചു നോക്കൂ.
മുണ്ടും സാരിയും ഉടുത്തവര്‍ നമ്മെ സ്വീകരിക്കാന്‍ വിമാനത്തിനകത്ത്!!!!
വെല്‍ക്കം ഡ്രിംങ്ക് ഇളനീരും കോഴിക്കോടന്‍ ഹലുവയും!!!
ലഞ്ച്  പാരഗണ്‍ ബിരിയാണി& ബീ.ടി.എച്ച് സദ്യ!!!!
ഡിന്നര്‍  കോട്ടയം കപ്പ&
ഇന്ത്യന്‍ കോഫി ഹൌസ് മാതൃകയില്‍ #വിജയിപ്പിക്കാം
മതി മതി ആലോചിക്കാന്‍ വയ്യ.....

സാമ്പത്തികപ്രതിസന്ധിയില്‍ നട്ടംതിരിയുകയാണ് പ്രമുഖ പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യ. 58000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് എയര്‍ ഇന്ത്യക്കുളളത്. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കുമെന്ന്കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. ഇത് മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാകുമെന്നാണ് നിര്‍മ്മല സീതാരാമന്‍ ഇന്നലെ വ്യക്തമാക്കിയത്. 

വിദേശ നിക്ഷേപക സംഗമങ്ങളില്‍ എയര്‍ ഇന്ത്യയുടെ വില്‍പനയില്‍ നിക്ഷേപകര്‍ ഇപ്പോള്‍ വലിയ താത്പര്യം കാണിക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ അത്ര താത്പര്യം പ്രകടിപ്പിച്ചിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും കൈയാളുന്നത് കേന്ദ്രസര്‍ക്കാരാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com