പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് : ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍ ; പുതിയ സര്‍ക്കുലര്‍ സര്‍ക്കാര്‍ ഇന്ന് പുറപ്പെടുവിച്ചേക്കും

സര്‍ക്കാര്‍ നയം കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോടതി
പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് : ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍ ; പുതിയ സര്‍ക്കുലര്‍ സര്‍ക്കാര്‍ ഇന്ന് പുറപ്പെടുവിച്ചേക്കും

കൊച്ചി: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിട്ടുള്ള കേന്ദ്ര നിയമം മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

സര്‍ക്കാര്‍ നടപടി ചട്ടവിരുദ്ധമാണ്. ഇത് തിരുത്തി ചൊവ്വാഴ്ചയ്ക്ക് മുമ്പ് ഉത്തരവിറക്കണമെന്ന് കോടതി അന്ത്യശാസനം നല്‍കിയിരുന്നു. സര്‍ക്കാര്‍ നയം കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍ പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്ന കാര്യം സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കും.

പിന്‍സീറ്റ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ചൊവ്വാഴ്ചക്കകം പുറപ്പെടുവിക്കണമെന്നും ഇല്ലെങ്കില്‍ കോടതിയിടപെടുമെന്നാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ബെഞ്ച് കഴിഞ്ഞ ദിവസം സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയത്. കേന്ദ്ര നിയമത്തിനെതിരെ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമില്ലെന്നും ഇത് തിരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പിന്‍സീറ്റ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com