രാഷ്ട്രപതി ഇന്ന് കണ്ണൂരിൽ; പ്രസിഡന്റ്‌സ്‌ കളര്‍ അവാര്‍ഡ്‌ സമ്മാനിക്കും 

ബുധനാഴ്ച രാവിലെ എട്ടുമണിക്കാണ് അവാര്‍ഡ്‌ദാന ചടങ്ങ്
രാഷ്ട്രപതി ഇന്ന് കണ്ണൂരിൽ; പ്രസിഡന്റ്‌സ്‌ കളര്‍ അവാര്‍ഡ്‌ സമ്മാനിക്കും 

കണ്ണൂർ: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കണ്ണൂരിൽ എത്തും. ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിയില്‍ നടക്കുന്ന പ്രസിഡന്റ്‌സ്‌ കളര്‍ അവാര്‍ഡ്‌ദാന ചടങ്ങില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. 

ഇന്ന് വൈകുന്നേരം 4.30-ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന രാഷ്ട്രപതി വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ നാവിക അക്കാദമിയിലെത്തും. ബുധനാഴ്ച രാവിലെ എട്ടുമണിക്കാണ് അവാര്‍ഡ്‌ദാന ചടങ്ങ്. അക്കാദമി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ് രാഷ്ട്രപതി നാവിക അക്കാദമിക്ക് സമര്‍പ്പിക്കും. 

മുതിര്‍ന്ന ഓഫീസര്‍മാരുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം 11.35-ന് ഡല്‍ഹിയിലേക്ക് തിരിച്ചു പോകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com