മഴ ശക്തം, മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും; ജാഗ്രതാ നിര്‍ദേശം

മഴ ശക്തിപ്പെട്ടതോടെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാലാണ് ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്
മഴ ശക്തം, മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും; ജാഗ്രതാ നിര്‍ദേശം

പാലക്കാട്: മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തിപ്പെട്ടതോടെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാലാണ് ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. 

നാല് ഷട്ടറുകള്‍ വെള്ളിയാഴ്ച തുറക്കും. 2-3 സെന്റീ മീറ്റര്‍ വരെയായിരിക്കും ഷട്ടര്‍ തുറക്കുക. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com