എറണാകുളത്ത് ഹോട്ടലിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം ഹോട്ടലിൽ ഒരുകുടുംബത്തിലെ മൂന്നു പേർ ആത്മഹത്യ ചെയ്ത നിലയിൽ
എറണാകുളത്ത് ഹോട്ടലിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം ഹോട്ടലിൽ ഒരുകുടുംബത്തിലെ മൂന്നു പേർ ആത്മഹത്യ ചെയ്ത നിലയിൽ . ബം​ഗളൂരുവിലെ താമസക്കാരായ രാധാമണി , മക്കളായ സുരേഷ് കുമാർ , സന്തോഷ്‌ കുമാർ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദഹേങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ചികിത്സ ആവശ്യത്തിനായി കൊച്ചിയിൽ എത്തിയ ഇവർ കഴിഞ്ഞ 14നാണ് മുറി എടുത്തത്. രണ്ട് ദിവസമായിട്ടും പുറത്ത് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com