ക​ള്ള​നോ​ട്ട് ന​ൽ​കി കാളയെ വാങ്ങി ; രണ്ടുപേർ അറസ്റ്റിൽ

പ​ത്ത​പ്പി​രി​യം തു​വ്വ​ക്കാ​ട് ബേ​ക്ക​ല ക​ണ്ടി​യി​ലെ കൊ​ള​ത്തി​ങ്ങ​ൽ ശ​രീ​ഫ് , തു​വ്വ​ക്കാ​ട് മൊ​ട്ട​ക്കു​ന്നി​ലെ ശ​റ​ഫു​ദ്ദീ​ൻ എ​ന്നി​വരാണ് പിടിയിലായത്
ക​ള്ള​നോ​ട്ട് ന​ൽ​കി കാളയെ വാങ്ങി ; രണ്ടുപേർ അറസ്റ്റിൽ

മ​ല​പ്പു​റം : ക​ള്ള​നോ​ട്ട് ന​ൽ​കി കബളിപ്പിച്ച്  കാ​ള​യെ വാ​ങ്ങി​യ സംഭവത്തിൽ യു​വാ​ക്കൾ അറസ്റ്റിൽ. പ​ത്ത​പ്പി​രി​യം തു​വ്വ​ക്കാ​ട് ബേ​ക്ക​ല ക​ണ്ടി​യി​ലെ കൊ​ള​ത്തി​ങ്ങ​ൽ ശ​രീ​ഫ് (38), തു​വ്വ​ക്കാ​ട് മൊ​ട്ട​ക്കു​ന്നി​ലെ ശ​റ​ഫു​ദ്ദീ​ൻ (23) എ​ന്നി​വരാണ് പിടിയിലായത്. ആ​മ​യൂ​ർ സ്വ​ദേ​ശി ക​ട​വ​ൻ സെ​യ്​​ത​ല​വിയെയാണ് ഇവർ കബളിപ്പിച്ചത്. ഇ​വ​ർ​ക്ക് ക​ള്ള​നോ​ട്ട് ന​ൽ​കി​യ പൂ​വ്വ​ത്തി​ക്ക​ൽ സ്വ​ദേ​ശി അ​നി​ൽ ലാ​ലി​നാ​യി പൊലീസ്  അ​ന്വേ​ഷ​ണം തു​ട​ങ്ങി.​

സെ​പ്​​റ്റം​ബ​ർ 25നാ​ണ് സെ​യ്​​ത​ല​വി​യു​ടെ കാ​ള​യെ 27,500 രൂ​പ​ക്ക് ക​ച്ച​വ​ട​മു​റ​പ്പി​ച്ച​ത്. അ​ന്ന്​ ഇരുവരും 500 രൂ​പ അ​ഡ്വാ​ൻ​സ് നൽകി. ര​ണ്ടു​ദി​വ​സ​ത്തി​നു​ശേ​ഷം 26,000 രൂ​പ മൂ​ല്യം വ​രു​ന്ന 200ന്റെ 13 ക​ള്ള​നോ​ട്ടു​ക​ളും 500 രൂ​പ​യു​ടെ ര​ണ്ട്​ യ​ഥാ​ർ​ത്ഥ നോ​ട്ടു​ക​ളും ന​ൽ​കി കാ​ള​യെ കൊ​ണ്ടു​പോ​യി. ക​ഴി​ഞ്ഞ​ദി​വ​സം സെ​യ്​​ത​ല​വി  ലഭിച്ച പണത്തിൽ നിന്ന് 2000 രൂ​പ​യെ​ടു​ത്ത് സൊ​സൈ​റ്റി​യി​ൽ​നി​ന്ന്​ കാ​ലി​തീ​റ്റ വാ​ങ്ങി​യ​പ്പോ​ൾ സം​ശ​യം തോ​ന്നി​യ സെ​ക്ര​ട്ട​റി ബാ​ങ്ക് അ​ധി​കൃ​ത​രെ സ​മീ​പിച്ചതോടെയാണ് കള്ളനോട്ട് നൽകി കബളിപ്പിച്ച വിവരം അറിയുന്നത്.

തു​ട​ർ​ന്ന്​ പ്ര​ശ്​​ന​ത്തി​ൽ പ്രാ​ദേ​ശി​ക രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ൾ ഇ​ട​പെ​ട്ടു. സം​ഭ​വം ഒ​തു​ക്കി​തീ​ർ​ക്കാ​ൻ ഇ​ര​ട്ടി പൈ​സ ന​ൽ​കാ​മെ​ന്ന്​ പ​റ​ഞ്ഞെ​ങ്കി​ലും നാ​ട്ടു​കാ​ർ സ​മ്മ​തി​ച്ചി​ല്ല. ഒ​ത്തു​തീ​ർ​പ്പി​നെ​ന്ന വ്യാജേ​ന ക​ള്ള​നോ​ട്ട് ന​ൽ​കി​യ​വ​രെ വി​ളി​ച്ചു​വ​രു​ത്തി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​യ ശ​രീ​ഫ് 15 വ​ർ​ഷം വി​ദേ​ശ​ത്താ​യി​രു​ന്നു. ഇ​വ​ർ​ക്ക് സ്വ​ർ​ണ​മി​ട​പാ​ടി​ലൂ​ടെ​യാ​ണ് പൂ​വ്വ​ത്തി​ക്ക​ൽ സ്വ​ദേ​ശി​യാ​യ അ​നി​ൽ ലാ​ൽ ക​ള്ള​നോ​ട്ട് ന​ൽ​കി​യ​തെ​ന്ന്​ പ​റ​യു​ന്നു. പ്ര​തി​ക​ളെ കോടതി റി​മാ​ൻ​ഡ്​ ചെ​യ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com