'അരിവാള്‍ ചുറ്റിക നക്ഷത്രം, അതാണ് നമ്മുടെ സമ്പത്ത്', ആവേശം വിതറി മുത്തശ്ശി; വീഡിയോ

'അരിവാള്‍ ചുറ്റിക നക്ഷത്രം, അതാണ് നമ്മുടെ സമ്പത്ത്, അതിനെ തൊട്ട് കളിച്ചവരെ ആരായാലും സൂക്ഷിച്ചോ'
'അരിവാള്‍ ചുറ്റിക നക്ഷത്രം, അതാണ് നമ്മുടെ സമ്പത്ത്', ആവേശം വിതറി മുത്തശ്ശി; വീഡിയോ

കൊച്ചി: ഉപതെരഞ്ഞടുപ്പില്‍ വട്ടിയൂര്‍ക്കാവിലെയും കോന്നിയിലെയും തിളക്കമാര്‍ന്ന വിജയങ്ങളുടെ ആവേശത്തിലാണ് ഇടതുപക്ഷ പ്രവര്‍ത്തകര്‍. വിജയിച്ച മണ്ഡലങ്ങളില്‍ മാത്രല്ല പ്രവര്‍ത്തകര്‍ അതിന്റെ ആഘോഷം നടത്തിയത്. അതിനിടെ ഒരു മുത്തശ്ശിക്ക് സിപിഎമ്മിനായി ആവേശത്തോടെ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍.

'അരിവാള്‍ ചുറ്റിക നക്ഷത്രം, അതാണ് നമ്മുടെ സമ്പത്ത്, അതിനെ തൊട്ട് കളിച്ചവരെ ആരായാലും സൂക്ഷിച്ചോ'.. മുത്തശ്ശി ചൊല്ലിക്കൊടുക്കുന്ന മുദ്രാവാക്യം ഏറ്റു ചൊല്ലുകയാണ് അണികള്‍. പ്രായം തളര്‍ത്താത്ത ആവേശമാണ് ആ മുത്തശ്ശിയിലൂടെ കാണാന്‍ സാധിക്കുന്നത്. ആരാണ് ഈ മുത്തശ്ശിയെന്നോ, എവിടെയാണ് ഈ വിജയാഘോഷം നടക്കുന്നതെന്നോ വ്യക്തമല്ല.

വിഡിയോ കാണാം:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com