തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചികിത്സക്കായി അമേരിക്കയിലേക്ക് യാത്ര തിരിച്ചു. ആരോഗ്യ പ്രശ്നങ്ങളില്‍ വിദഗ്ധ പരിശോധനകള്‍ക്കായാണ് കോടിയേരി ഹൂസ്റ്റണിലേക്ക് പോയത്. ഭാര്യ വിനോദിനിയും കൂടെയുണ്ട്. ഒരുമാസത്തേക്കാണ് അമേരിക്കന്‍ യാത്ര. രണ്ടാഴ്ചത്തേക്ക് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുത്തിട്ടുണ്ട്.
വിദഗ്ധ പരിശോധക്ക് ശേഷം തുടര്‍ ചികിത്സ ആവശ്യമെങ്കില്‍ അവധി നീട്ടാനാണ് ആലോചന. പാര്‍ട്ടി ചുമതലകള്‍ക്ക് പകരം ആളെ നിയോഗിച്ചിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ