മൂന്നാം ക്ലാസുകാരി മരിച്ചത് ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങിയല്ല; ലൈംഗികപീഡനത്തിന് ഇരയായതായി സൂചന; 50 പേരെ ചോദ്യം ചെയ്തു

കഴിഞ്ഞ തിങ്കളാഴ്ചയാണു ഗുണ്ടുമല എസ്‌റ്റേറ്റ് അപ്പര്‍ ഡിവിഷനിലെ എസ്‌റ്റേറ്റ് ലയത്തിലെ വീട്ടില്‍ കട്ടിലില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്
മൂന്നാം ക്ലാസുകാരി മരിച്ചത് ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങിയല്ല; ലൈംഗികപീഡനത്തിന് ഇരയായതായി സൂചന; 50 പേരെ ചോദ്യം ചെയ്തു


മൂന്നാര്‍: ഗുണ്ടുമല എസ്‌റ്റേറ്റ് ലയത്തിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മരണം കൊലപാതകമെന്ന സംശയം ബലപ്പെടുന്നു. മൂന്നാര്‍ മേഖലയില്‍ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിനിയായ എട്ടുവയസ്സുകാരിയെ കഴിഞ്ഞ തിങ്കളാഴ്ചയാണു ഗുണ്ടുമല എസ്‌റ്റേറ്റ് അപ്പര്‍ ഡിവിഷനിലെ എസ്‌റ്റേറ്റ് ലയത്തിലെ വീട്ടില്‍ കട്ടിലില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങിയതാണ് എന്നായിരുന്നു ആദ്യനിഗമനം. എന്നാല്‍ പെണ്‍കുട്ടി പല തവണ പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ സൂചന ലഭിച്ചതിനെത്തുടര്‍ന്നു പൊലീസ് അന്വേഷണം ശക്തമാക്കി. ചൊവ്വാഴ്ച ജില്ലാ പൊലീസ് മേധാവി ടി.നാരായണന്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൂന്നാര്‍ ഡിവൈഎസ്പി എം.രമേഷ് കുമാറിന്റെ നേതൃത്വത്തില്‍ 11 അംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. 

ഉടുമ്പന്‍ചോല സിഐ അനില്‍ ജോര്‍ജ്, രാജാക്കാട് സിഐ എച്ച്.എല്‍.ഹണി, മൂന്നാര്‍ എസ്‌ഐ കെ.എന്‍.സന്തോഷ്, ഇടുക്കി സൈബര്‍ സെല്‍ എസ്‌ഐ ജോബി എന്നിവര്‍ ഉള്‍പ്പെട്ടതാണ് അന്വേഷണസംഘം.

സംഭവം നടന്ന തേയില എസ്‌റ്റേറ്റില്‍ പെണ്‍കുട്ടിയുടെ വീടിനു സമീപം പൊലീസ് ബുധനാഴ്ച ക്യാംപ് ഓഫിസ് തുറന്നു. 2 ദിവസത്തിനുള്ളില്‍ 50 പേരെ ചോദ്യം ചെയ്തു. പലരുടെയും ഫോണ്‍ വിളികള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചുവരികയാണ്. 

പീഡനം സംബന്ധിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.   പീഡിപ്പിച്ച വ്യക്തിയെ കണ്ടെത്തിയാല്‍ മരണത്തെക്കുറിച്ചുള്ള ദുരൂഹത നീങ്ങും എന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com