പിണറായിക്കൊപ്പം നിന്നാല്‍ വെളളാപ്പള്ളിക്ക് രണ്ടുണ്ട് നേട്ടം; 'അങ്കോം കാണാം താളിയും ഓടിക്കാം'; രൂക്ഷവിമര്‍ശനവുമായി സിപി സുഗതന്‍

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ ദളിത് -കമ്മ്യൂണിസ്റ്റ് പുനര്‍ നിര്‍വചിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. 
പിണറായിക്കൊപ്പം നിന്നാല്‍ വെളളാപ്പള്ളിക്ക് രണ്ടുണ്ട് നേട്ടം; 'അങ്കോം കാണാം താളിയും ഓടിക്കാം'; രൂക്ഷവിമര്‍ശനവുമായി സിപി സുഗതന്‍


കൊച്ചി: വിശാല ഹിന്ദു ഐക്യത്തിന് നവോത്ഥാന സംരക്ഷണ സമിതി തടസമാണെന്ന് പറഞ്ഞ് സംഘടനയില്‍ നിന്നും പുറത്തുപോയ സിപി സുഗതനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള വാക് പോര് തുടരുന്നു. വെളള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപി സുഗതന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പാണ് ചര്‍ച്ചയാകുന്നത്. 

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ ദളിത് -കമ്മ്യൂണിസ്റ്റ് പുനര് നിര്‍വചിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വിവേകാനന്ദനും ചട്ടമ്പി സ്വാമികളും, ഭട്ടതിരിയും, അയ്യഗുരുവും മന്നവുമൊക്കെ ഇവരുടെ ദൃഷ്ടിയില്‍!സവര്‍ണരും ചരിത്രത്തില്‍ നിന്നു ഒഴിവാക്കപ്പെടെണ്ടവരുമാണ്. പകരം അവരുടെ പുനര്‍വായന നടപ്പാക്കുകയാണ് ലക്ഷ്യം. വെള്ളാപ്പള്ളിക്കു പിണറായിയുടെ കൂടെ നിന്നാല്‍ കേസില്‍നിന്നും ഒഴിവാകുകയും, മുന്നോക്കവിരോധം നടപ്പാക്കുകയും ചെയ്യാമെന്നും സുഗതന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ഹിന്ദു parliament സര്‍ക്കാര്‍ രൂപീകരിച്ച നവോഥാന സംരക്ഷണ സമിതിയില്‍ നിന്നു പിന്‍വാങ്ങാന്‍ തീരുമാനിച്ചതിന്റെ പ്രധാന കാരണം അതില്‍ ഒരു ഭാഗത്തിന്റെ ഈ list കണ്ടിട്ടാണ്. ശ്രീകുമാറും മറ്റും ചേര്‍ന്നു തയാറാക്കിയ ഇതില്‍! 54 സംഘടനകളുണ്ട്.! 44 ! ഹിന്ദു സംഘടനകളും 10 ക്രിസ്ത്യന്‍ മുസ്ലിം സംഘടനകളും . നവോധാനതിനു വന്ന 152 ഹിന്ദു സംഘടനകളിലെ! ബാക്കിയുള്ളവര്‍ എവിടെ എന്ന ചോദ്യത്തിനു പ്രസക്തി ഇല്ല എന്നാണു പുന്നല ശ്രീകുമാര്പറയുന്നത്. കുറച്ചു സംഘടനകള്‍ മാത്രമുള്ള ഈ listന്റെ പ്രസക്തി എന്നാല്‍ വലുതാണെന്നും പറയുന്നു. ഹിന്ദു parliament അംഗങ്ങളായ 9 പേര്‍ ഈ ലിസ്റ്റിലുണ്ട്. ജില്ലാ തലത്തിലേക്ക് നവോഥാന സമിതിയുടെ പ്രവര്‍ത്തനം വ്യപിപ്പിച്ചപ്പോള്‍ ഹിന്ദു parliament അംഗങ്ങളായ ഇവര്‍ക്കു പ്രാതിനിധ്യം കൊടുത്തുമില്ല. കാരണം ഇവരെല്ലാം ശബരിമല യുവതി പ്രവേശത്തിന് എതിരായിരുന്നു. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ശബരി മല യുവതി പ്രവേശത്തെ അന്ഗീകരിക്കുന്നവരുടെ ഒരു കുട്ടയ്മയായി നവോദ്ധാനം മാറി എന്നു ഈ list നോക്കിയാല്‍ മനസ്സിലാകും. ഇവിടെയാണ് വിഷയം വ്യക്തിസംഘടന, ജാതി മത അഭിപ്രായ വ്യ്ത്യസതിലുപരി സൈദ്ധാന്തികമാണെന്ന് ഞാന് പറഞ്ഞതു.! അതായതു നവോധാനത്തിന്റെ പേരുപറഞ്ഞു 'പു.ക.സ' പോലെ കമ്മ്യൂണിസ്റ്റ് ചിന്താഗതിയുള്ള ഒരു ജാതി കുട്ടായ്മ സെറ്റ്അപ്പ് ഉണ്ടാക്കിയെടുക്കുക. പട്ടികജാതി ക്ഷേമ സമിതി പോലെ ഒരു set--up/. തുടക്കത്തില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ ഒഴിവാക്കപ്പെട്ടതിനു കാരണം ഇതാണ്. ഇവരുടെ നവോധാനത്തില്‍ ഉണ്ടായിരുന്ന ഒരേയൊരു മുന്നോക്ക സമുദായ വ്യക്തി ഞാനായിരുന്നു. എന്നെ അതില്‍ ദീര്‍ഘകാലം ഇരുത്തുന്നത് അപകടമാണെന്ന് മനസ്സിലാക്കി മുസ്ലിം വിരോധിഎന്നും.RSS മനസ്സെന്നും പറഞ്ഞു ഒഴിവാക്കാന്‍ തന്ത്രം മെനഞ്ഞു എന്നല്ലേ അവര്‍ പറഞ്ഞതു!!. അതായത് കേരളത്തിന്റെ നവോധാന ചരിത്രത്തെ ദളിത്*കമ്മ്യൂണിസ്റ്റ് പുനര് നിര്‍വചിക്കാന് ശ്രമം. വിവേകാനന്ദനും ചട്ടമ്പി സ്വാമികളും, ഭട്ടതിരിയും, അയ്യഗുരുവും മന്നവുമൊക്കെ ഇവരുടെ ദൃഷ്ടിയില്‍! സവര്‍ണരും ചരിത്രത്തില്‍ നിന്നു ഒഴിവാക്കപ്പെടെണ്ടാവരുമാണ്. പകരം അവരുടെ പുനര്‍വായന നടപ്പാക്കുക. വെള്ളാപ്പള്ളിക്കു പിണറായിയുടെ കൂടെ നിന്നാല്‍ കേസില്‍നിന്നും ഒഴിവാകുകയും, മുന്നോക്കവിരോധം നടപ്പാക്കുകയും ചെയ്യാം. അങ്കോം കാണാം താളിയും ഓടിക്കാം എന്ന ഇതൊന്നും മനസ്സിലാക്കാന്‍ CP സുഗതന്‍ ഒറ്റക്കാണെന്നു പറയുന്ന സ്വന്തം സമുദായം കോടതി വിധിച്ചാലെ കിട്ടുകയുള്ളൂ എന്ന സ്ഥിതിയില്‍ നില്‍ക്കുന്ന PR ദേവദാസ് എന്ന മുന്‍ ഹിന്ദു PARLIAMENT ചെയര്‍മാനും(ഇപ്പോള്‍ പ്രസ്ഥവനയിറ!ക്കിയിരിക്കുന്നത് ഹിന്ദു PARLIAMENT sചയര്‍മാന്‍ എന്നാണു.) പാവത്തിനെക്കൊണ്ട് ഇതാരു ചെയ്യിക്കുന്നു എന്നു ഹിന്ദു PARLIAMENT നും അറിയാം. പ്രസ്ഥാവന നടത്തിയ ദേവദാസ് കുടുങ്ങും അല്ലാതെന്തു!!!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com