ശബരിമല വിധി നടപ്പാക്കാമെങ്കില്‍ എന്തുകൊണ്ട് ഫ്ളാറ്റുകൾ പൊളിച്ചുകൂടാ?; നിലപാടിലുറച്ച് സിപിഐ

മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കണം എന്ന നിലപാട് സര്‍വകക്ഷി യോഗത്തിലും ആവര്‍ത്തിച്ച് സിപിഐ.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കണം എന്ന നിലപാട് സര്‍വകക്ഷി യോഗത്തിലും ആവര്‍ത്തിച്ച് സിപിഐ. ശബരിമല വിധി നടപ്പിലാക്കാമെങ്കില്‍ മരട് ഫ്ളാറ്റുകള്‍ സംബന്ധിച്ച വിധി എന്തു കൊണ്ട് നടപ്പാക്കിക്കൂടാ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചോദിച്ചു. അതേസമയംഫഌറ്റ് പൊളിക്കാതിരിക്കാന്‍ നിയമപരമായ സാധ്യതകള്‍ തേടാന്‍ സര്‍വ കക്ഷിയോഗം തീരുമാനിച്ചു.   

ഉടമകളെ വഞ്ചിച്ചത് നിര്‍മ്മാതാക്കളാണ്. അതുകൊണ്ട് നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ നിയമ നിര്‍മ്മാണം വേണമെന്ന് കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിധി നടപ്പിലാക്കാതിരിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. ശബരിമല വിധി വന്നപ്പോള്‍ നടപ്പാക്കി. ഇക്കാര്യത്തിലും സമാനമായ നിലപാടാണ് വേണ്ടതെന്നും കാനം രാജന്ദ്രേന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉടമകള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. പഞ്ചായത്ത് സെക്രട്ടറി അഴിമതിക്കേസുമായി പിടിയിലാകുന്നതോടെയാണ് അന്വേഷണം ഉണ്ടാകുന്നതെന്നും കോടതിയിലേക്ക് വിഷയങ്ങളെത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫ്‌ളാറ്റ് ഉടമകളോട് അനുഭാവപൂര്‍ണമായ സമീപനം കൈക്കൊണ്ട് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്യുമെന്ന് പറഞ്ഞാണ് സര്‍വകക്ഷിയോഗം പിരിഞ്ഞത്. വിഷയത്തില്‍ സുപ്രീംകോടതിയെ വീണ്ടും സമീക്കാനാവുമോയെന്ന കാര്യം പരിശോധിക്കാന്‍ അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം തേടാനും യോഗത്തില്‍ തീരുമാനമായി.  സര്‍ക്കാര്‍ കേന്ദ്രപരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറുമായും ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തും.  

ഇതുവരെ കൈക്കൊണ്ട നടപടികള്‍ മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. ചെയ്യാത്ത കുറ്റത്തിനാണ് സര്‍ക്കാര്‍ പ്രതികൂട്ടില്‍ നില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി യോഗത്തില്‍  ആവര്‍ത്തിച്ചു. സിപിഎയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍വകക്ഷി സംഘത്തെ ഡല്‍ഹിയിലേക്ക് അയക്കണമെന്ന കാര്യത്തില്‍  തീരുമാനമായില്ല. 

നേരത്തെ, ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടിരുന്നു. നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ടം ഈടാക്കി ഫഌറ്റുടമകളെ പുനരധിവസിപ്പിക്കണം എന്നാണ് സിപിഐ നിലപാട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com