റെയില്‍വേ പാളത്തിലൂടെ നടക്കുന്നതിനിടെ പിറകില്‍ നിന്ന് കുത്തി; യുവാവിന് പരിക്ക്

പാളത്തിലൂടെ നടക്കുന്നതിനിടെ പിറകില്‍ നിന്നെത്തിയ ഒരാള്‍ കുത്തുകയായിരുന്നുവെന്ന് ഷെമീര്‍ പൊലീസിനോട് പറഞ്ഞു
റെയില്‍വേ പാളത്തിലൂടെ നടക്കുന്നതിനിടെ പിറകില്‍ നിന്ന് കുത്തി; യുവാവിന് പരിക്ക്

മലപ്പുറം; മലപ്പുറം തിരൂരില്‍ റെയില്‍വേ പാളത്തിലൂടെ നടക്കുന്നതിനിടെ യുവാവിന് കുത്തേറ്റു. ഉണ്യാല്‍ സ്വദേശി ഷെമീറിനാണ് കുത്തേറ്റത്. പാളത്തിലൂടെ നടക്കുന്നതിനിടെ പിറകില്‍ നിന്നെത്തിയ ഒരാള്‍ കുത്തുകയായിരുന്നുവെന്ന് ഷെമീര്‍ പൊലീസിനോട് പറഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഷെമീറിനെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com