മരട് ഫ്ളാറ്റിലെ വൈദ്യുതി, കുടിവെളള വിതരണം നാളെ വിച്ഛേദിക്കും, നോട്ടീസ് പതിപ്പിച്ചു

കുടിവെളള, വൈദ്യുതി വിതരണം വിച്ഛേദിക്കുമെന്ന് കാണിച്ച് കെഎസ്ഇബിയും വാട്ടര്‍ അതോറിറ്റിയും മരട് ഫ്ളാറ്റില്‍ നോട്ടീസ് പതിപ്പിച്ചു
മരട് ഫ്ളാറ്റിലെ വൈദ്യുതി, കുടിവെളള വിതരണം നാളെ വിച്ഛേദിക്കും, നോട്ടീസ് പതിപ്പിച്ചു

കൊച്ചി: തീരദേശ പരിപാലന ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായുളള നടപടികള്‍ സര്‍്ക്കാര്‍ ആരംഭിച്ചു. കുടിവെളള, വൈദ്യുതി വിതരണം വിച്ഛേദിക്കുമെന്ന് കാണിച്ച് കെഎസ്ഇബിയും വാട്ടര്‍ അതോറിറ്റിയും മരട് ഫ്ളാറ്റില്‍ നോട്ടീസ് പതിപ്പിച്ചു. ഉടന്‍ തന്നെ വൈദ്യുതി, കുടിവെളള വിതരണം വിച്ഛേദിക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്. നാളെ ഫ്ളാറ്റുകളിലേക്കുളള വൈദ്യുതി വിതരണം വിച്ഛേദിക്കുമെന്ന് കെഎസ്ഇബി നോട്ടീസില്‍ പറയുന്നു.

ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റുന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിനെ കഴിഞ്ഞദിവസം സുപ്രീംകോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പിലാക്കാന്‍ സംസ്ഥാനസര്‍ക്കാരിന് പൂര്‍ണമായി താത്പര്യമില്ല എന്നാണ് ഇതുവരെയുളള നടപടികളിലുടെ മനസിലാകുന്നതെന്ന് സുപ്രീംകോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.കോടതി കേസ്  വീണ്ടും പരിഗണിക്കുന്ന ഘട്ടത്തില്‍, വീണ്ടും രൂക്ഷമായ വിമര്‍ശനം ഉണ്ടാകുമെന്ന കണക്കുകൂട്ടലില്‍ ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റുന്ന നടപടികള്‍ വേഗത്തിലാക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായാണ് കെഎസ്ഇബിയുടെയും വാട്ടര്‍ അതോറിറ്റിയുടെ നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com