പൂച്ചയുടെ പിന്നാലെ ഓടി; കിണറ്റില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd April 2019 08:01 AM  |  

Last Updated: 02nd April 2019 08:01 AM  |   A+A-   |  

baby

 

ചേര്‍പ്പ്: പൂച്ചയുടെ പിന്നാലെ ഒടുന്നതിനിടെ കിണറ്റില്‍ വീണ രണ്ടു വയസുകാരന് ദാരുണാന്ത്യം. ബാംഗളൂരുവില്‍ താമസിക്കുന്ന സുജേഷിന്റെയും നിഷയുടെയും മകന്‍ ദേവന്‍ഷാണ് മരിച്ചത്. അമ്മൂമ്മയ്‌ക്കൊപ്പം പെരുമ്പിള്ളിയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു കുട്ടി. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവമുണ്ടായത്. 

അമ്മൂമ്മയ്ക്കും ബന്ധുക്കള്‍ക്കുുമൊപ്പം ശനിയാഴ്ചയാണ് ദേവന്‍ഷ് പെരുമ്പിള്ളിശ്ശേരിയിലെ വീട്ടില്‍ എത്തിയത്. തിങ്കളാഴ്ച രാവിലെ തിരുവുള്ളക്കാവ് ക്ഷേത്രത്തില്‍ ആദ്യക്ഷരം കുറിച്ചശേഷം പെരുമ്പിള്ളിശ്ശേരി ശാന്തിനഗറില്‍ കോരപ്പത്ത് ഹരിദാസിന്റെ വീട്ടില്‍ എത്തി. ഇവിടെവെച്ച് പൂച്ചയുടെ പിന്നാലെ ഓടിയ കുട്ടി കൈവരിക്ക് ഉയരക്കുറവുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. അഗ്നിശമനസേനയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.