പണം വെച്ച് ചീട്ട് കളിച്ചു: തിരുവനന്തപുരത്ത് 35 പേര്‍ അറസ്റ്റില്‍

കന്റോണ്‍മെന്റ് സിഐയുടെ നേതൃത്വത്തില്‍ രാത്രി 9 മണിയോടെയാണ് റെയ്ഡ് തുടങ്ങിയത്.
പണം വെച്ച് ചീട്ട് കളിച്ചു: തിരുവനന്തപുരത്ത് 35 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പണം വച്ച് ചീട്ട് കളിച്ച 35 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ മന്നം ക്ലബില്‍ വെച്ചായിരുന്നു ചീട്ടി കളി. ഇവരില്‍ നിന്നും പൊലീസ് 480000 രൂപയും പിടിച്ചെടുത്തു. 

സ്ഥിരമായി ഇവിടെ പണം വച്ച് ചീട്ട് കളിക്കുന്നുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് റെയ്ഡ്. കന്റോണ്‍മെന്റ് സിഐയുടെ നേതൃത്വത്തില്‍ രാത്രി 9 മണിയോടെയാണ് റെയ്ഡ് തുടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com