മുഖ്യമന്ത്രിയെ വഴിതെറ്റിച്ചു!; പൊലീസുകാരന് സസ്പെൻഷൻ

മുഖ്യമന്ത്രിയെ വഴിതെറ്റിച്ചു!; പൊലീസുകാരന് സസ്പെൻഷൻ

തൃശൂർ: മുഖ്യമന്ത്രിയെ വഴിതെറ്റിച്ച പൊലീസുകാരന് സസ്പെൻഷൻ. സിറ്റി സ്പെഷൽ ബ്രാഞ്ചിെല പൊലീസുകാരനെതിരെയാണ് നടപടി.  തിങ്കളാഴ്ച്ച തൃശൂർ ജില്ലയിലെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി പൊന്നാനിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ജില്ല അതിർത്തിയിൽ വെച്ചാണ് വഴി തെറ്റിയത്.

20 കിലോമീറ്ററോളം വഴിമാറി മുഖ്യമന്ത്രി യാത്ര ചെയ്തുവെന്നാണ് അറിയുന്നത്. സ്പെഷൽ ബ്രാഞ്ചിൽ നിന്നും വഴി പറഞ്ഞു കൊടുത്തതിൽ സംഭവിച്ച തെറ്റാണ് കാരണമെന്നാണ് പറയുന്നത്. വിവരങ്ങൾ അറിയിക്കുന്നതിൽ വൈകിയതിലാണ് നടപടിയെന്നാണ് പൊലീസ് നൽകുന്ന വിവരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com