ആമസോണ്‍ വഴിയെത്തുന്ന ലക്ഷങ്ങള്‍ വിലയുളള മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച് മറിച്ചുവില്‍പ്പന; മൂന്നുപേര്‍ പിടിയില്‍; തട്ടിപ്പിന്റെ പുതിയ വഴി

ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തില്‍ നിന്ന് അയച്ച മൊബൈല്‍ ഫോണുകള്‍ തട്ടിച്ച് വില്‍പ്പന നടത്തിയ മോഷണസംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍
ആമസോണ്‍ വഴിയെത്തുന്ന ലക്ഷങ്ങള്‍ വിലയുളള മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച് മറിച്ചുവില്‍പ്പന; മൂന്നുപേര്‍ പിടിയില്‍; തട്ടിപ്പിന്റെ പുതിയ വഴി

ഇടുക്കി: ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തില്‍ നിന്ന് അയച്ച മൊബൈല്‍ ഫോണുകള്‍ തട്ടിച്ച് വില്‍പ്പന നടത്തിയ മോഷണസംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍. ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തില്‍ നിന്ന് അയച്ച 81 മൊബൈല്‍ ഫോണുകളാണ് സംഘം മോഷ്ടിച്ചു വില്‍പ്പന നടത്തിയത്. എറണാകുളം സ്വദേശികളായ  ഗിരീഷ്, ആന്റണി റെസ്‌റ്റോ, മിജോ എന്നിവരാണ് പിടിയിലായത്. ഇതില്‍ രണ്ടുപേര്‍ െ്രെഡവര്‍മാരും ഒരാള്‍ സഹായിയുമാണ്.മോഷണ സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെന്നാണ് സൂചന. 

ആമസോണ്‍ വഴി എറണാകുളം പാനായികുളത്തുള്ള ഓഫീസില്‍ നിന്നും കുമളിയിലേക്ക് കയറ്റിയയ്ക്കുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിവന്ന സംഘത്തിലെ മൂന്ന് പേരെയാണ്  സ്‌പെഷ്യല്‍ ടീം അറസ്റ്റ് ചെയ്തത്.  സംഘത്തിലെ  മൂന്ന് പേരെ ഇനി പിടികിട്ടാനുണ്ട്. കുമളിയിലെ ഷോറും ഉടമ  നല്‍കിയ പരാതിയെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. ഒരു ലക്ഷം രൂപ വീതം വിലവരുന്ന 81 മൊബൈല്‍ ഫോണുകളാണ് പലപ്പോഴായി സംഘം മോഷണം നടത്തിയത്.

ഒരുലക്ഷം രൂപ വിലയുള്ള ഫോണ്‍  അമ്പത്തിഅയ്യായിരം രൂപയ്ക്ക്  വരെ മറിച്ചുവില്‍ക്കുകയാണ് ഇവരുടെ പതിവ്. ഫോണിന്റെ ഐ.എം.ഐ ഇ നമ്പര്‍ ഉപയോഗിച്ച് സൈബര്‍ വിഭാഗം നടത്തിയ തെരച്ചിലില്‍ ഒരാളെ പിടികൂടികൂടുകയും ഇയാള്‍ നല്‍കിയ വിവരമനുസരിച്ച് വ്യാപാരിയെ ചോദ്യം ചെയ്യുകയും ചെയ്തപ്പോഴാണ്  സംഘത്തില്‍പെട്ട മൂന്ന് പേരെ കുമളി പോലീസ് പിടികൂടിയത്. ഇവര്‍  81 ഫോണുകള്‍ വിറ്റതായി കണ്ടെത്തി. ഇതില്‍ 14 എണ്ണം വിവിധ സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com