ഒളിക്യാമറ വിവാദം: എംകെ രാഘവനെ പിന്തുണച്ച് ഉമ്മന്‍ ചാണ്ടി

സംഭവത്തില്‍ പരാതിയുമായി ആരും രംഗത്ത് വരാത്തത് സംശയത്തിനിട നല്‍കുന്നുവെന്നും ഉമ്മന്‍ ചാണ്ടി കോഴിക്കോട് പറഞ്ഞു.
ഒളിക്യാമറ വിവാദം: എംകെ രാഘവനെ പിന്തുണച്ച് ഉമ്മന്‍ ചാണ്ടി

കോഴിക്കോട്: ഒളിക്യാമറ വിവാധത്തില്‍ കുടുങ്ങിയ യുഡിഎഫിന്റെ കോഴിക്കോട് സ്ഥാനാര്‍ത്ഥി എംകെ രാഘവനെ പിന്തുണച്ച് ഉമ്മന്‍ ചാണ്ടി രംഗത്ത്. എംകെ രാഘവനെതിരായ അഴിമതി അരോപണം കെട്ടിച്ചമച്ചതാണെന്നും വാര്‍ത്ത പുറത്തുവിട്ട ചാനലിന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ടെന്നുമാണ് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്.  

സംഭവത്തില്‍ പരാതിയുമായി ആരും രംഗത്ത് വരാത്തത് സംശയത്തിനിട നല്‍കുന്നുവെന്നും ഉമ്മന്‍ ചാണ്ടി കോഴിക്കോട് പറഞ്ഞു. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എംപിയുമായ എം കെ രാഘവന്‍ കോഴ ആവശ്യപ്പെട്ടെന്ന് അവകാശപ്പെട്ട് ഹിന്ദി ന്യൂസ് ചാനലായ ടിവി 9 ആണ് ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. 

ഓപ്പറേഷന്‍ ഭാരത് വര്‍ഷ്' എന്ന് പേരിട്ട സ്റ്റിംഗ് ഓപ്പറേഷന്റെ ഭാഗമായി ഒളിക്യാമറയുമായെത്തിയ റിപ്പോര്‍ട്ടര്‍മാരോട് എം കെ രാഘവന്‍ കോഴ ആവശ്യപ്പെട്ടെന്നാണ് ചാനല്‍ പുറത്തു വിട്ട ദൃശ്യങ്ങളിലുള്ളത്. 

അതേസമയം പുറത്തു വരുന്ന വാര്‍ത്തകള്‍ രാഘവന്‍ നിഷേധിച്ചു. സംഭവം കെട്ടിച്ചമച്ചതാണെന്ന് അദ്ദേഹം പ്രതികരിച്ചു. തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാമെന്നും പൊതു ജീവിതം അവസാനിപ്പിക്കാമെന്നും എംകെ രാഘവന്‍ വ്യക്തമാക്കി. ഫെയ്ബുക്കിക്കിലൂടെ പുറത്തുവിട്ട ലൈവ് വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com