'ഒരു പാര്‍ട്ടിയാകെ മറ്റൊരു പാര്‍ട്ടിയാകുന്നു; കോണ്‍ഗ്രസിലല്ലാതെ മറ്റൊരു പാര്‍ട്ടിയിലും നടക്കില്ല'

കോണ്‍ഗ്രസിലെ ചോര്‍ച്ച അവര്‍ കാണുന്നില്ല. ഒരു പാര്‍ടിയാകെ മറ്റൊരു പാര്‍ടിയാകുന്നു. ഇത് കോണ്‍ഗ്രസിലല്ലാതെ മറ്റൊരു പാര്‍ടിയിലും നടക്കില്ലെന്ന് പിണറായി
'ഒരു പാര്‍ട്ടിയാകെ മറ്റൊരു പാര്‍ട്ടിയാകുന്നു; കോണ്‍ഗ്രസിലല്ലാതെ മറ്റൊരു പാര്‍ട്ടിയിലും നടക്കില്ല'


കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സൗജന്യമൊന്നും ഇടതു മുന്നണിക്ക് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ഇടുക്കി ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ജോയ്‌സ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

ഇടതുപക്ഷത്തിനെതിരെ ഒന്നും പറയുന്നില്ലെന്നാണ് രാഹുല്‍  പറയുന്നത്.   അതിന് ഇടതുപക്ഷത്തിനെതിരെ ഒന്നും പറയാനില്ലല്ലോ. ഇനി നിങ്ങള്‍ക്ക് എന്തെങ്കിലും പ്രത്യേകം പറയാനുണ്ടെങ്കില്‍ പറയൂ. വയനാട്ടില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിക്കെതിരെയാണ് രാഹുല്‍ മത്സരിക്കുന്നത്. ബിജെപിയില്ലാത്ത വയനാട്ടില്‍ വന്ന് മത്സരിച്ചിട്ട് തെക്കേ ഇന്ത്യയിലാകെ ബിജെപിയെ പരാജയപ്പെടുത്താനാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വാദം. സമാന്യ ബുദ്ധിയെ ചോദ്യംചെയ്യരുത്. കോണ്‍ഗ്രസിനെ നേരിടാന്‍ വയനാട്ടില്‍ ബിജെപിക്ക് സ്ഥാനാര്‍ഥിയുണ്ടോയെന്നും പിണറായി ചോദിച്ചു. 

രാജ്യത്ത് പരാജയപ്പെടുത്തേണ്ട ശക്തി ഇടതുപക്ഷമാണെന്ന സന്ദേശമാണ് വയനാട്ടിലെ മത്സരത്തിലൂടെ നല്‍കുന്നത്. ബിജെപിക്കെതിരെയുള്ള ഐക്യത്തില്‍ ചോര്‍ച്ചയുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഉത്തര്‍പ്രദേശില്‍ ബിജെപിക്കെതിരായി എസ്പി–ബിഎസ്പി സഖ്യത്തില്‍നിന്ന് കോണ്‍ഗ്രസ് പിന്‍മാറി. 80 സീറ്റുള്ള അവിടെ കോണ്‍ഗ്രസിന് രണ്ട് സീറ്റ് മാത്രമാണുള്ളത്. ഇവിടെ മത്സരിക്കാതെ ആ രണ്ട് സീറ്റും എസ്പി–ബിഎസ്പി സഖ്യം ഒഴിച്ചിട്ട് മര്യാദ കാണിച്ചു. ബിഹാറിലെ പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടിയായത്  കോണ്‍ഗ്രസിന്റെ മുട്ടാപോക്ക് നയമാണ്. രാജ്യത്താകെ കോണ്‍ഗ്രസിന്റെയും രാഹുലിന്റെയും നിലപാട് ഇത്തരത്തിലാണ്. ആര്‍എസ്എസും ബിജെപിയും കളിക്കുന്ന തട്ടകത്തില്‍ കളിച്ചാണ് കോണ്‍ഗ്രസ് വര്‍ഗീയതയോട് സമരസപ്പെടുന്നത്. കോണ്‍ഗ്രസിലെ ചോര്‍ച്ച അവര്‍ കാണുന്നില്ല. ഒരു പാര്‍ടിയാകെ മറ്റൊരു പാര്‍ടിയാകുന്നു. ഇത് കോണ്‍ഗ്രസിലല്ലാതെ മറ്റൊരു പാര്‍ടിയിലും നടക്കില്ലെന്ന് പിണറായി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com