സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമല ദർശനം നടത്തിയ ആദ്യ യുവതികൾ ആര്?, പിഎസ്‍സി ചോദ്യം വിവാദത്തിൽ 

ആരോഗ്യ വകുപ്പിന് കീഴിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ഏപ്രിൽ മൂന്നാം തിയതി നടത്തിയ പരീക്ഷയിലാണ് വിവാദചോദ്യം
സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമല ദർശനം നടത്തിയ ആദ്യ യുവതികൾ ആര്?, പിഎസ്‍സി ചോദ്യം വിവാദത്തിൽ 

തിരുവന്തപുരം: സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമല ദർശനം നടത്തിയ ആദ്യ യുവതികൾ ആരാണെന്ന പിഎസ്‍സി പരീക്ഷയിലെ ചോദ്യം വിവാദത്തിൽ. ആരോഗ്യ വകുപ്പിന് കീഴിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ഏപ്രിൽ മൂന്നാം തിയതി നടത്തിയ പരീക്ഷയിലാണ് വിവാദചോദ്യം. 

ചോദ്യപേപ്പറിലെ ഒൻപതാം നമ്പർ ചോദ്യമാണ് വിവാദമായിരിക്കുന്നത്. സുപ്രീം കോടതി വിധിക്ക് ശേഷം ആരാണ് ആദ്യം ശബരിമല ദർശനം നടത്തിയ യുവതി എന്നായിരുന്നു ചോദ്യം. ചോദ്യത്തിന് നൽകിയിരുന്ന നാല് ഓപ്ഷനുകൾ ഇവയാണ്. ഒന്ന് ബിന്ദു തങ്കം കല്ല്യാണിയും ലിബിയും, രണ്ട് ബിന്ദു അമ്മിണി കനക ദുർഗ, മൂന്ന് ശശികല ശോഭ, നാല് സൂര്യ ദേവാർച്ചന പാർവതി.

 പിഎസ്‍സിയുടെ വെബ്സൈറ്റിലുള്ള ഉത്തര സൂചികയിൽ ശരിയുത്തരമായി നൽകിയിരിക്കുന്നത് ഓപ്ഷൺ രണ്ട് ബിന്ദു അമ്മിണി കനക ദുർഗ എന്നതാണ്. ചോദ്യം വിശ്വാസികളുടെ മതവികാരത്തെ വൃണപ്പെടുത്തിയെന്നാരോപിച്ച് പന്തളം കൊട്ടാരം രം​ഗത്തെത്തി. വിശ്വാസികളെ പ്രകോപിപ്പിക്കാനുള്ള  ശ്രമമാണെന്നും പന്തളം കൊട്ടാരം പ്രതിനിധികൾ അടിയന്തിര യോഗം ചേർന്ന് വിമർശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com