ഇടുക്കിയില്‍ അണക്കെട്ടുകള്‍ വരളുന്നു; വൈദ്യുതി ഉല്‍പാദനവും കുറഞ്ഞു

ഉറവകള്‍ നിലച്ച് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതാണ് ജലനിരപ്പ് ക്രമാതീതമായി കുറയാന്‍ കാരണമായത്
ഇടുക്കിയില്‍ അണക്കെട്ടുകള്‍ വരളുന്നു; വൈദ്യുതി ഉല്‍പാദനവും കുറഞ്ഞു

രാജകുമാരി: വേനല്‍ കനത്തതോടെ ഇടുക്കിയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. ഇടുക്കി അണക്കെട്ടിന്റെ സംഭരണശേഷിയുടെ 43 ശതമാനം വെള്ളം മാത്രമാണ് ഇപ്പോഴുള്ളത്. ഉറവകള്‍ നിലച്ച് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതാണ് ജലനിരപ്പ് ക്രമാതീതമായി കുറയാന്‍ കാരണമായത്. 

ഇടുക്കിയിലെ മറ്റ് അണക്കെട്ടുകളായ മാട്ടുപ്പെട്ടി, പൊന്മുടി, ആനയിറങ്കല്‍ എന്നിവയിലും 45 ശതമാനത്തില്‍ താഴെയാണ് വെള്ളമുള്ളത്. മാട്ടുപെട്ടിയില്‍ 40 ശതമാനവും, പൊന്മുടിയില്‍ 43 ശതമാനവും ആനയിറങ്കലില്‍ 39 ശതമാനവും വെള്ളമാണ് ഇനിയുള്ളത്. ജലനിരപ്പിലുണ്ടായ കുറവ് വൈദ്യുതി ഉല്‍പാദനത്തേയും ബാധിക്കുന്നു. 

പൊന്മുടിയില്‍ നിന്നും ജലം എത്തിച്ചാണ് പന്നിയാര്‍ പവര്‍ ഹൗസില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. 30 മെഗാവാട്ടാണ് ഇവിടുത്തെ ഉല്‍പാദന ശേഷി. ജലനിരപ്പ് കുറഞ്ഞതോടെ ഒരു ജനറേറ്റര്‍ മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി ഉല്‍പാദനം നടത്തുന്നത് രാത്രി മാത്രവുമാക്കി. 

ആനയിറങ്കല്‍ ജലാശയം പൊന്മുടി അണക്കെട്ടിലേക്ക് തുറന്നു വിടുന്നത് കൊണ്ടാണ് ഇത്രയെങ്കിലും വൈദ്യുതി ഉല്‍പാദനം പന്നിയാറില്‍ നടക്കുന്നത്. ആനയിറങ്കലിലെ ജലനിരപ്പ് ഇനിയും താഴ്ന്നാല്‍ പന്നിയാറില്‍ ഉല്‍പാദനം നിശ്ചലമാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com