കെ സുരേന്ദ്രനും കുമ്മനവും സുരേഷ് ഗോപിയും വിജയിക്കുമെന്ന് പിസി ജോര്‍ജ്ജ്; അടുത്ത തെരഞ്ഞടുപ്പില്‍ എന്‍ഡിഎ കേരളം ഭരിക്കും

കെ സുരേന്ദ്രനും കുമ്മനവും സുരേഷ് ഗോപിയും വിജയിക്കുമെന്ന് പിസി ജോര്‍ജ്ജ്; - അടുത്ത തെരഞ്ഞടുപ്പില്‍ എന്‍ഡിഎ കേരളം ഭരിക്കും
കെ സുരേന്ദ്രനും കുമ്മനവും സുരേഷ് ഗോപിയും വിജയിക്കുമെന്ന് പിസി ജോര്‍ജ്ജ്; അടുത്ത തെരഞ്ഞടുപ്പില്‍ എന്‍ഡിഎ കേരളം ഭരിക്കും

പത്തനംതിട്ട: കേരള ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയില്‍  ചേര്‍ന്നു. പത്തനംതിട്ടയില്‍ സംയുക്ത വാര്‍ത്താ സമ്മേളനം നടത്തിയാണ് എന്‍ഡിഎ പ്രവേശനം പ്രഖ്യാപിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന  പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വി  സത്യകുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ 75 ശതമാനം വോട്ടുകള്‍ നേടി വിജയിക്കും.തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും വിജയിക്കുമെന്ന് പിസി ജോര്‍ജ്ജ്‌ പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി കേരളജനപക്ഷത്തിന്റെ സര്‍വകഴിവും ഉപയോഗിക്കും. കുമ്മനത്തിന്റെ ഭൂരിപക്ഷം തീരുമാനിക്കുക ജനപക്ഷത്തിന്റെ വോട്ടുകളാവും. സിപിഐക്ക് കെട്ടിവെച്ച കാശ് നഷ്ടമാകുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

കെഎം മാണിയുടെ മരണത്തിന് പിന്നാലെ കോട്ടയത്ത് ദു: ഖഭരിതമായ അന്തരീക്ഷം ഉണ്ടാക്കാനാണ് ശ്രമം. അത് നടക്കില്ല. പിസി തോമസ് വിജയിക്കും. തൃശൂരില്‍ സുരേഷ് ഗോപി തൃശൂരില്‍ വിജയിക്കും. ഈ നാല് സീറ്റുകളില്‍ വിജയിക്കും. മറ്റ് നിയോജമണ്ഡലത്തില്‍ ഞങ്ങളാല്‍ കഴിയുന്ന പ്രവര്‍ത്തനം നടത്തും. ഞങ്ങളെ സ്വീകരിച്ച എന്‍ഡിഎയോട് നന്ദി പറയുന്നു. ബിജെപി മാന്യന്‍മാരുടെ കൂട്ടമാണെന്ന് തോന്നിയത് സത്യാജിയെ കണ്ടപ്പോഴാണെന്നും അടുത്ത നിയമസഭാ തെരഞ്ഞടുപ്പില്‍ കേരളം എന്‍ഡിഎ ഭരിക്കുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു

എന്‍ഡിഎ ചേരുന്നതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ എതിര്‍പ്പിനെ തുടര്‍ന്ന് രാജിവച്ചവര്‍ പാര്‍ട്ടിയിലേക്ക് തന്നെ തിരിച്ചുവരികയാണ്. നാളെ മുതല്‍ എന്‍ഡിഎയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാത്തവര്‍ പാര്‍ട്ടിയില്‍ കാണില്ല. കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമാകാന്‍ ചര്‍ച്ച നടത്തിയത് പാര്‍്ട്ടി പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ്. എന്നാല്‍ ഇപ്പോള്‍ വിവരംകെട്ട കോണ്‍ഗ്രസുകാര്‍ മര്യാദകേട് പറയുകയാണ്. രാഹുലിന് രാജ്യത്തെ പ്രധാനമന്ത്രിയാകാന്‍ പ്രായമായിട്ടില്ല. 48 വയസ്സായെങ്കിലും 7 വയസ്സിന്റെ പക്വതയേയുള്ളുവെന്നും പിസി ജോര്‍ജ്ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com