പമ്പയിൽ ജലനിരപ്പുയരും; ജാ​ഗ്രത പാലിക്കാൻ തീര വാസികൾക്ക് നിർദേശം

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 10th April 2019 05:46 PM  |  

Last Updated: 10th April 2019 05:46 PM  |   A+A-   |  

pamba

 

തിരുവനന്തപുരം: ശബരിമല മേട മാസ പൂജ, വിഷു ഉത്സവത്തോടനുബന്ധിച്ച് പമ്പ ത്രിവേണി സ്‌നാന സരസിലേക്ക് ജലം തുറന്നുവിടും. ജലം തുറന്നു വിടുന്നതിനാൽ പമ്പാതീര വാസികള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.  സ്‌നാന സരസില്‍ ആവശ്യമായ ജല ലഭ്യത ഉറപ്പാക്കുന്നതിനായി പമ്പ അണക്കെട്ടില്‍ നിന്ന് ജലം തുറന്നുവിടുന്നതിന് ജില്ലാ കലക്ടര്‍ പിബി നൂഹ്  ഉത്തരവിറക്കി. 

പമ്പ അണക്കെട്ടില്‍ സ്ഥാപിച്ചിട്ടുള്ള സ്ലൂയിസ് വാല്‍വ് തുറന്നുവിട്ട് ജലം കൊച്ചുപമ്പാ വിയറിലെ തടയണയില്‍ ശേഖരിച്ച ശേഷം തടയണയില്‍ സ്ഥാപിച്ചിട്ടുള്ള വാല്‍വിലൂടെ പ്രതിദിനം 25000 ക്യുബിക് മീറ്റര്‍ എന്ന തോതിലാണ്  ഇന്ന് മുതല്‍ 19 വരെ ജലം തുറന്നുവിടുന്നത്. ശബരിമല തീര്‍ഥാടകരും പമ്പാ നദിയുടെ തീരത്ത് താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.