പിന്നോക്കവിഭാഗങ്ങളെ സഹായിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ഒന്നും ചെയ്തില്ല; സിപിഎമ്മിനെ തൊടാതെ മായാവതി

രാജ്യത്തെ പിന്നോക്കവിഭാഗങ്ങളെ സഹായിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ഒന്നും ചെയ്തില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി
പിന്നോക്കവിഭാഗങ്ങളെ സഹായിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ഒന്നും ചെയ്തില്ല; സിപിഎമ്മിനെ തൊടാതെ മായാവതി

തിരുവനന്തപുരം: രാജ്യത്തെ പിന്നോക്കവിഭാഗങ്ങളെ സഹായിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ഒന്നും ചെയ്തില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. തെരഞ്ഞെടുപ്പിനു മുന്‍പ് സിബിഐ, ആദായനികുതിവകുപ്പ് എന്നിവയെ ഉപയോഗപ്പെടുത്തി പ്രതിപക്ഷനേതാക്കളെ ദ്രോഹിക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു. ബിഎസ്പിയുടെ സംസ്ഥാനതല തെരഞ്ഞെടുപ്പു പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മായാവതി.

കോണ്‍ഗ്രസിന്റെ പ്രകടപത്രികയിലെ പോലെ എല്ലാവര്‍ക്കും പണമല്ല ജോലിയാണ് വേണ്ടതെന്ന് മായാവതി പറഞ്ഞു. കോണ്‍ഗ്രസിനെ കടന്നാക്രമിച്ച രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തെപ്പറ്റിയോ സിപിഎമ്മിനെപ്പറ്റിയോ മായാവതി പരാമര്‍ശിച്ചില്ല.

സംസ്ഥനത്ത് മല്‍സരിക്കുന്ന ബിഎസ്പി സ്ഥാനാര്‍ഥികള്‍ക്കു വോട്ടഭ്യര്‍ഥിച്ചെത്തിയ മായാവതിയെ ആവേശത്തോടെയാണ് കേരളത്തിലെ  പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ബിജെപി ഭരണത്തിലെ ന്യൂനതകള്‍ എടുത്തു പറഞ്ഞ മായവതി പക്ഷെ കോണ്‍ഗ്രസിനെ കടന്നാക്രമിക്കുന്നതിലായിരുന്ന കൂടുതല്‍ ശ്രദ്ധ. കോണ്‍ഗ്രസ് ഏറെനാള്‍ കേന്ദ്രത്തില്‍ ഭരിച്ചിട്ടും രാജ്യത്തിന്റെ പുരോഗതിക്കായി ഒന്നും ചെയ്യാനായിട്ടില്ലെന്ന് മായാവതി വിമര്‍ശിച്ചു. കോണ്‍ഗ്രസും ബിജെപിയുമില്ലാത്ത സര്‍ക്കാരാണ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരേണ്ടതെന്നും അവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com