ചായ ചൂടാക്കി നൽകിയില്ല ; അമ്മയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ; മകൻ  അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th April 2019 08:47 AM  |  

Last Updated: 17th April 2019 08:47 AM  |   A+A-   |  

 

തൃശൂർ : ചായ ചൂടാക്കി നൽകാഞ്ഞതിന് അമ്മയെ മകൻ  മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി.  50 ശതമാനത്തിലേറെ പൊള്ളലേറ്റ അമ്മ ലീലയെ (53) തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ലീലയുടെ മകൻ വെസ്റ്റ് കോമ്പാറ കൈപ്പിള്ളി വീട്ടിൽ വിഷ്ണു(24)വിനെ 
പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പേരിൽ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. 

തിങ്കളാഴ്‌ച ഉച്ചയ്ക്ക് 11 മണിയോടെയാണ് സംഭവം. ചായ ചൂടാക്കി നൽകാത്തതിലുള്ള ദേഷ്യമാണ് സംഭവത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. ആറുമാസം മുമ്പ് ഒരു ബൈക്ക് അപകടത്തിൽ ഗുരുതരാവസ്ഥയിലായ വിഷ്ണുവിനെ കൂലിപ്പണിയെടുത്തും നാട്ടുകാരുടെ സഹായം സ്വരൂപിച്ചുമാണ് അമ്മ ലീല ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവന്നത്.

അപകടത്തിൽ വിഷ്ണുവിന്റെ ഒരു കണ്ണിന്റെ കാഴ്‌ചയും നഷ്ടമായി. വിവിധ തരം ലഹരിക്കടിമപ്പെട്ട വിഷ്ണു അമ്മയെ നിരന്തരം ദ്രോഹിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.