നെഞ്ചിൽ മൂർച്ചയേറിയ ആയുധം കൊണ്ട് ആഴത്തിൽ കുത്ത്; ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട നിലയിൽ 

നെഞ്ചിൽ മൂർച്ചയേറിയ ആയുധം കൊണ്ട് ആഴത്തിൽ കുത്ത്; ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട നിലയിൽ 

നെഞ്ചിൽ മൂർച്ചയേറിയ ആയുധം കൊണ്ട് ആഴത്തിൽ കുത്തേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

കോട്ടയം: ഇതരസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നെഞ്ചിൽ മൂർച്ചയേറിയ ആയുധം കൊണ്ട് ആഴത്തിൽ കുത്തേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 

കോട്ടയം നഗരഹൃദയത്തിൽ ഐഡ ജംഗ്ഷനിലെ വിദ്യാഭ്യാസസ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചയാൾ ബംഗാളിയോ അസമീസുകാരനോ ആണെന്ന് സംശയമുണ്ടെന്ന് പൊലീസ് പറയുന്നു. 

കെട്ടിടത്തിന്റ നാലാംനിലയിൽ പണി നടക്കുന്നുണ്ട്. എന്നാൽ ഇവിടെ പണിചെയ്യുന്ന തൊഴിലാളിയല്ല മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കോട്ടയം എസ് പി ഹരിശങ്കറിന്റ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഫോറൻസിക് വിദഗ്ദ്ധരും പരിശോധന നടത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com