സിപിഎം പ്രവര്‍ത്തകര്‍ ചെരുപ്പെറിഞ്ഞു; ആക്രമണത്തിന് പിന്നില്‍ പരാജയഭീതിയെന്ന് കുമ്മനം

സിപിഎമ്മിന്റെ അസഹിഷ്ണുതയാണ് തനിക്കെതിരെയുള്ള അക്രമമെന്നും കുമ്മനം അഭിപ്രായപ്പെട്ടു
സിപിഎം പ്രവര്‍ത്തകര്‍ ചെരുപ്പെറിഞ്ഞു; ആക്രമണത്തിന് പിന്നില്‍ പരാജയഭീതിയെന്ന് കുമ്മനം

തിരുവനന്തപുരം: കൊട്ടിക്കലാശത്തില്‍ സിപിഎം തനിക്കെതിരെ ചെരുപ്പെറിഞ്ഞെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. മണ്ഡലത്തിലെ പരാജയഭീതിയാണ് ആക്രമത്തിന് കാരണമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

സിപിഎമ്മിന്റെ അസഹിഷ്ണുതയാണ് തനിക്കെതിരെയുള്ള അക്രമമെന്നും കുമ്മനം അഭിപ്രായപ്പെട്ടു. തെരഞ്ഞടുപ്പ് സ്വതന്ത്രമായി നടക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും കുമ്മനം പറഞ്ഞു.  തലസ്ഥാനത്ത് ക്രോസ് വോട്ടിംഗ് നടക്കില്ല. ശക്തമായ ത്രികോണ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ക്രോസ് വോട്ടിംഗ് ഈ സാഹചര്യത്തില്‍ ആത്മഹത്യാപരമാണെന്നും കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. മുന്നണികള്‍ ക്രോസ് വോട്ടിംഗിന് തയ്യാറാവുമെന്ന് കരുതുന്നില്ലെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.

കലാശക്കൊട്ടിന് ശേഷം തിരുവനന്തപുരം ജില്ലയില്‍ വ്യാപക സംഘര്‍ഷം ഉടലെടുത്തിരുന്നു. എന്‍ഡിഎ, എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകരായ പത്തുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മൂന്ന് മുന്നണികള്‍ക്കും ഒരുപോലെ ജയസാധ്യതയുള്ള അപൂര്‍വ്വം മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. പ്രധാനമന്ത്രിയടക്കമുള്ള ദേശീയ നേതാക്കളെത്തിയ മണ്ഡലത്തില്‍ അവസാന ദിവസങ്ങളില്‍ വാശിയേറിയ പ്രചരണമാണ് നടന്നത്. എകെ ആന്റണിയേയും ഉമ്മന്‍ ചാണ്ടിയേയും റോഡ് ഷോകളില്‍ രംഗത്ത് ഇറക്കിയായിയരുന്നു അവസാന ദിവസം കോണ്‍ഗ്രസിന്റെ ശക്തിപ്രകടനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com