പതിനൊന്നുകാരി അമ്മവീട്ടിലെ കുളിമുറിയിൽ മരിച്ചനിലയിൽ; ക​​​ഴു​​​ത്തി​​​ൽ ചു​​​റ്റി വ​​​ര​​​ഞ്ഞ പാടുകൾ, ദുരൂഹത 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 23rd April 2019 05:07 AM  |  

Last Updated: 23rd April 2019 05:57 AM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

കൊച്ചി: അ​​വ​​ധി​​ക്കാ​​ല​​ത്ത് അ​​​മ്മ​​വീ​​​ട്ടി​​​ലെ​​ത്തി​​യ പ​​​തി​​​നൊ​​​ന്നുകാരിയെ  കു​​​ളി​​​മു​​​റി​​​യി​​​ൽ മ​​​രി​​​ച്ച​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. കോ​​​ടാ​​​ലി മ​​​ങ്കു​​​ഴി കു​​​ഴി​​​ക്കീ​​​ശ​​​ര​​​ത്ത് കൃ​​​ഷ്ണ​​​കു​​​മാ​​​റി​​​ന്‍റെ മ​​​ക​​​ൾ ഹൃ​​​ദ്യ (11) ആ​​​ണ് മ​​​രി​​​ച്ച​​​ത്. അങ്കമാലി ക​​​റു​​​കു​​​റ്റി പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ നീ​​​രോ​​​ലി​​​പ്പാ​​​റ നീ​​​റു​​​ങ്ങ​​​ൽ ആ​​​ണ്ട​​​പ്പി​​​ള്ളി പ്ര​​​ദീ​​​പ് ശി​​​വ​​​രാ​​​മ​​​ന്‍റെ വീ​​​ട്ടി​​​ൽ ഇ​​​ന്ന​​​ലെ വൈ​​​കു​​ന്നേ​​രം അ​​​ഞ്ചോ​​​ടെ​​​യാ​​​ണ് കു​​​ട്ടി​​​യെ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ട​​​ത്.കൂ​​​ടു​​​ത​​​ൽ ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നാ​​​യി ഇ​​​യാ​​​ളെ പൊലീസ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. പ്ര​​​ദീ​​​പി​​​ന്‍റെ സ​​​ഹോ​​​ദ​​​രി​​​യു​​​ടെ മ​​​ക​​​ളാ​​​ണ് ഹൃ​​​ദ്യ.

അ​​​ഞ്ചാം ക്ലാ​​​സ് പ​​​രീ​​​ക്ഷാ​​ഫ​​​ലം കാ​​​ത്തി​​​രി​​​ക്കു​​​ന്ന ഹൃ​​​ദ്യ അ​​​വ​​​ധി​​​ക്കാ​​​ലം ചെ​​ല​​​വി​​​ടു​​​ന്ന​​​തി​​​നാ​​​യി മാ​​​താ​​​പി​​​താ​​​ക്ക​​​ളോ​​​ടൊ​​​പ്പം വി​​​ഷു​​​വി​​​നാ​​​ണ് അ​​​മ്മ​​വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​ത്. അ​​വി​​വാ​​ഹി​​ത​​നാ​​യ പ്ര​​​ദീ​​​പും അ​​​മ്മ​​​യും മാ​​​ത്ര​​​മാ​​​ണ് വീ​​​ട്ടി​​​ലു​​​ള്ള​​​ത്. ഇ​​​ന്ന​​​ലെ വൈ​​​കു​​ന്നേ​​രം ഹൃ​​​ദ്യ ടി​​​വി ക​​​ണ്ടു​​കൊ​​​ണ്ടി​​​രി​​​ക്കെ പ്ര​​​ദീ​​​പി​​​ന്‍റെ അ​​​മ്മ വീ​​​ടി​​​നു പു​​​റ​​​ത്ത് തു​​​ണി അ​​​ല​​​ക്കി​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ല​​​ക്ക് ക​​​ഴി​​​ഞ്ഞ് വ​​​ന്ന​​​പ്പോ​​​ൾ ഹൃ​​​ദ്യ​​​യെ കാ​​​ണാ​​​തെ അ​​​ന്വേ​​​ഷി​​​ച്ച​​​പ്പോ​​​ൾ കു​​​ളി​​​മു​​​റി​​​യി​​​ൽ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് പൊലീസ് പ​​​റ​​​യു​​​ന്ന​​​ത്. 

തു​​​ട​​​ർ​​​ന്ന് ഇ​​​വ​​​ർ ക​​​ര​​​ഞ്ഞ് ബ​​​ഹ​​​ളം വ​​​ച്ച​​​പ്പോ​​​ൾ അ​​​യ​​​ൽ​​​വാ​​​സി​​​ക​​​ൾ സ്ഥ​​​ല​​​ത്തെ​​​ത്തി പ്ര​​​ദീ​​​പി​​​നെ വി​​​വ​​​ര​​​മ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നു സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ പ്ര​​​ദീ​​​പ് കു​​​ട്ടി​​​യെ കാ​​​റി​​​ൽ മൂ​​​ക്ക​​​ന്നൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചു. ക​​​ഴു​​​ത്തി​​​ൽ ചു​​​റ്റി വ​​​ര​​​ഞ്ഞ നി​​​ല​​​യി​​​ൽ പാ​​​ടു​​​ക​​​ൾ ക​​​ണ്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് സം​​​ശ​​​യം തോ​​​ന്നി​​​യ ഡോ​​​ക്ട​​​ർ പോ​​​ലീ​​​സി​​​ൽ വി​​​വ​​​രം അ​​​റി​​​യി​​​ച്ചു. റൂ​​​റ​​​ൽ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി രാ​​​ഹു​​​ൽ ആ​​​ർ നാ​​​യ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പോ​​​ലീ​​​സ് സം​​​ഘം സ്ഥ​​​ല​​​ത്തെ​​​ത്തി കു​​​ട്ടി​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളി​​​ൽ​​​നി​​​ന്നും പ്ര​​​ദീ​​​പി​​​ൽ​​​നി​​​ന്നും മൊ​​​ഴി​​​യെ​​​ടു​​​ത്തു. പ്ര​​​ദീ​​​പ് യു​​​വ​​​മോ​​​ർ​​​ച്ച ജി​​​ല്ലാ ക​​​മ്മി​​​റ്റി അം​​​ഗ​​​മാ​​​ണ്.