ഇടുക്കിയില്‍ തോട്ടം തൊഴിലാളികളുടെ ഭൂസമരം ശക്തമാകുന്നു

ഇടുക്കിയില്‍ തോട്ടം തൊഴിലാളികളുടെ ഭൂസമരം ശക്തമാകുന്നു

ഇടുക്കി: ഇടുക്കിയില്‍ തോട്ടം തൊഴിലാളികള്‍ ഒരാഴ്ചയായി നടത്തിവരുന്ന ഭൂസമരം ശക്തമാകുന്നു. ഇടുക്കിയില്‍ ഹാരിസണ്‍ ഏസ്‌റ്റേറ്റിലെ തോട്ടം തൊഴിലാളികളാണ് ഒരാഴ്ചയായി സമരരംഗത്തുള്ളത്. ഒരു ഇടവേളയ്ക്ക് ശേഷം ഇടുക്കിയിലെ ഭൂമിപ്രശ്‌നം വീണ്ടും ശക്തമാവുകയാണ്.  

സൂര്യനെല്ലിയിലെ ഹാരിസണ്‍ തോട്ടങ്ങളില്‍ ജോലിചെയ്യുന്ന ഭൂരഹിതരായ തൊഴിലാളികള്‍ക്ക് ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. ഇവര്‍ റവന്യൂഭൂമിയില്‍ കുടില്‍കെട്ടിയാണ് സമരം തുടങ്ങിയിട്ടുള്ളത്. സിപിഐ  കോണ്‍ഗ്രസ് പ്രാദേശീക നേതൃത്വത്തിന്റെ പിന്തുണയോടെ സമരം. ഏകദേശം നാഞ്ഞൂറോളം തൊഴിലാളികള്‍ സമരരംഗത്തുണ്ടെന്നാണ് വിവരം. 

മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കിയെങ്കിലും ചിന്നക്കനാല്‍ മേഖലയില്‍ ഉള്ളവരെ ഒഴിവാക്കിയെന്നാണ് സമരക്കാരുടെ ആരോപണം. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ട് ചോദിച്ചെത്തിയ സ്ഥാനാര്‍ത്ഥികളോട് ഭൂമി പ്രശ്‌നം ചൂണ്ടിക്കാട്ടിയെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ലെന്നും സമരക്കാര്‍ ആരോപിച്ചു. 

ഇതോടെയാണ് തൊഴിലാളികള്‍ സര്‍ക്കാര്‍ ഭൂമി കുടില്‍കെട്ടി കൈയ്യേറ്റം ആരംഭിച്ചത്. സൂര്യനെല്ലിയോട് ചേര്‍ന്നുള്ള തിരുവള്ളൂര്‍ കോളനിക്ക് സമീപത്തെ മൂന്നര ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് തൊഴിലാളികള്‍ കൈയ്യടക്കിയിരിക്കുന്നത്. വിവിധ ദളിത് സംഘടനകളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയിട്ടുണ്ട്. 

വയനാട് തൊവരി മലയിലും ഭൂമി ആവശ്യപ്പെട്ടുള്ള സമരം നടക്കുകയാണ്. വയനാട്ടില്‍ സമരം നടത്തുന്നത് ആദിവാസികളാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com