'എല്ലാം കഴിഞ്ഞ് ഇന്ന് ബലാല്‍സംഘി MLA യെ BJP പുറത്താക്കിയത്രേ'

ഈ പാതക പരമ്പരയെല്ലാം അകത്തിരുന്ന് ചെയ്യാന്‍ അനുവദിച്ചശേഷം പുറത്താക്കിയത്രേ
'എല്ലാം കഴിഞ്ഞ് ഇന്ന് ബലാല്‍സംഘി MLA യെ BJP പുറത്താക്കിയത്രേ'


കൊച്ചി: ഉന്നാവ കൂട്ടബലാത്സംഗക്കേസില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എംബി രാജേഷ്. എല്ലാം കഴിഞ്ഞ് ഇന്ന് ബലാല്‍സംഘി MLA യെ BJP പുറത്താക്കിയത്രേ. ഈ പാതക പരമ്പരയെല്ലാം അകത്തിരുന്ന് ചെയ്യാന്‍ അനുവദിച്ചശേഷം പുറത്താക്കിയത്രേ. മനുഷ്യരുടെ നീതിബോധത്തെ എത്ര ക്രൂരമായാണ് പരിഹസിക്കുന്നതെന്ന് എംബി രാജേഷ് ചോദിക്കുന്നു.

ക ത്വയില്‍ ക്ഷേത്രത്തിലിട്ട് ഒരു കുരുന്നിനെ പിച്ചിച്ചീന്തിയപ്പോള്‍ അവര്‍ സൈബറിടത്തില്‍ വര്‍ഗ്ഗീയ വാശിയില്‍ ന്യായീകരിച്ചത് ഓര്‍ക്കുന്നില്ലേ? ആഖജമന്ത്രിമാരും MLA മാരും വേട്ടക്കാര്‍ക്കു വേണ്ടി തെരുവിലിറങ്ങിയത്,ഇരയുടെ അഭിഭാഷകക്ക് വധഭീഷണി ഉണ്ടായത് എല്ലാം മറക്കാമോ? ഒടുവില്‍ നീതി നടപ്പാക്കാന്‍ കോടതി, കേസ് തന്നെ പഞ്ചാബിലേക്ക് മാറ്റിയതു പോലെ ഉന്നാ വ് കേസും ആഖജ ഭരിക്കുന്ന യു പി ക്ക് പുറത്തേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നു. അതാണ് സംഘപരിവാര്‍. അവര്‍ക്ക് നിയമ വാഴ്ചയും നീതിയുമൊന്നുമില്ല. വേട്ടക്കാരുടെ കൊല വിളികളും അനീതിയുടെ ഇരുട്ടുമാണ് അത് സൃഷ്ടിക്കുന്നത്. ഇനിയും തിരിച്ചറിയാത്ത വരോട് വീണ്ടും ബ്രഹ്തിനെ ഓര്‍മ്മിപ്പിക്കട്ടെ.'ചിരിക്കുന്നവര്‍ ഭയങ്കരങ്ങളായ വാര്‍ത്തകള്‍ കേള്‍ക്കാനിരിക്കുന്നതേയുള്ളൂ.'- എംബി രാജേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം

' ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത് 'എന്ന് ഉന്നാവിനെ ചൊല്ലിസുപ്രീംകോടതി പൊട്ടിത്തെറിച്ചുവെന്ന് വാര്‍ത്ത.ചിന്തിക്കുന്ന മനുഷ്യരെല്ലാം നിരന്തരം ആകുലപ്പെടുന്നതാണിത്.അങ്ങിനെ ആകുലപ്പെടുന്നവരെയെല്ലാം തെറിവിളിച്ച് നിശ്ശബ്ദരാക്കണമെന്നോ അതിന് കഴിഞ്ഞില്ലെങ്കില്‍ ഭൂമിയില്‍ വെച്ചേക്കരുതെന്നോ ഒക്കെയാണ് 'ഭക്തര്‍ ' ആഗ്രഹിക്കുന്നത്. നോക്കു എത്ര ഭീതിദമാണ് കാര്യങ്ങള്‍.
ജോലി തേടിയെത്തിയ ഒരു 17 കാരിയെ BJP MLA വീട്ടില്‍ വെച്ച് ക്രൂരമായി ബലാല്‍സംഗം ചെയ്യുന്നു.
പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ BJP MLA യുടെ അനുയായികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്യുന്നു.
എന്നിട്ടും പരാതി പിന്‍വലിക്കാതിരുന്നപ്പോള്‍ കുട്ടിയുടെ അച്ഛനെ ഭരണസ്വാധീനം ഉപയോഗിച്ച് ലോക്കപ്പിലിട്ട് തല്ലിക്കൊല്ലുന്നു.
അമ്മാവനെ കള്ളക്കേസില്‍ പെടുത്തി ജയിലിലടക്കുന്നു. പക്ഷേ
ബലാല്‍ സംഘിയായ MLA ക്കെതിരെ പത്തു മാസം കഴിഞ്ഞും കേസെടുക്കുന്നില്ല കാവിയണിഞ്ഞ വ്യാജന്‍ ആദിത്യനാഥന്‍.
ഒടുവില്‍ മുഖ്യമന്ത്രി ആദിത്യനാഥനെ നേരിട്ട് കണ്ട് കരഞ്ഞുപറഞ്ഞിട്ടും ഫലമില്ലാതെ അയാളുടെ ഔദ്യോഗിക വസതിക്കു മുന്നില്‍ ഇര ആത്മഹത്യക്കു ശ്രമിക്കേണ്ട സ്ഥിതി വരുന്നു.
ഒടുവില്‍ കേസെടുത്ത അന്നു മുതല്‍ പോലീസ് BJP MLA ക്കു വേണ്ടി ഒത്തുതീര്‍പ്പാക്കാന്‍ നിരന്തര ഭീഷണി.
ഇതിനിടയില്‍ കേസിലെ വേറൊരു സാക്ഷി യുനിസ് ഖാന്‍ കൊലചെയ്യപ്പെടുന്നു.
നമ്പര്‍ പ്ലേറ്റില്‍ കറുപ്പ് ചായം തേച്ച ട്രക്കിടിച്ച് സാക്ഷികളായ രണ്ട് അമ്മായിമാരെ കൊല്ലുന്നു.ഇരയും അഭിഭാഷകനും മരണത്തോട് മല്ലിടുന്നു.
സുരക്ഷക്ക് നിയോഗിച്ച ആദിത്യനാഥന്റെ ക്രിമിനല്‍ പോലീസ് കൊല്ലാനുള്ള ഗൂഡാലോചനയില്‍ പങ്കളികളായി.
തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തന്നതായി സുപ്രീംകോടതി ചീഫ് ജസ്റ്റിസിനയച്ച കത്ത് അപകട ശേഷം മാത്രം അദ്ദേഹത്തിന് കിട്ടുന്നു! ബലാല്‍സംഘിയെ രക്ഷിക്കുന്നവര്‍ ദില്ലിയിലെ അധികാര സ്ഥാനങ്ങളിലുമുണ്ടെന്നര്‍ത്ഥം.
എല്ലാം കഴിഞ്ഞ് ഇന്ന് ബലാല്‍സംഘി MLA യെ BJP പുറത്താക്കിയത്രേ. ഈ പാതക പരമ്പരയെല്ലാം അകത്തിരുന്ന് ചെയ്യാന്‍ അനുവദിച്ചശേഷം പുറത്താക്കിയത്രേ. മനുഷ്യരുടെ നീതിബോധത്തെ എത്ര ക്രൂരമായാണ് പരിഹസിക്കുന്നത്?
ഇതെല്ലാം ആരിലാണ് നടുക്കമുളവാക്കാത്തത്? ഇതിനെല്ലാം Cold blooded ന്യായീകരണങ്ങള്‍ ചമയ്ക്കാന്‍ മനുഷ്യത്വം മരവിച്ചവര്‍ക്കല്ലാതെ ആര്‍ക്കു കഴിയും? അത് കഴിയുക ഒറ്റക്കൂട്ടര്‍ക്ക്. ക ത്വയില്‍ ക്ഷേത്രത്തിലിട്ട് ഒരു കുരുന്നിനെ പിച്ചിച്ചീന്തിയപ്പോള്‍ അവര്‍ സൈബറിടത്തില്‍ വര്‍ഗ്ഗീയ വാശിയില്‍ ന്യായീകരിച്ചത് ഓര്‍ക്കുന്നില്ലേ? BJPമന്ത്രിമാരും MLA മാരും വേട്ടക്കാര്‍ക്കു വേണ്ടി തെരുവിലിറങ്ങിയത്,ഇരയുടെ അഭിഭാഷക ക്ക് വധഭീഷണി ഉണ്ടായത് എല്ലാം മറക്കാമോ? ഒടുവില്‍ നീതി നടപ്പാക്കാന്‍ കോടതി, കേസ് തന്നെ പഞ്ചാബിലേക്ക് മാറ്റിയതു പോലെ ഉന്നാ വ് കേസും BJP ഭരിക്കുന്ന യു പി ക്ക് പുറത്തേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നു. അതാണ് സംഘപരിവാര്‍. അവര്‍ക്ക് നിയമ വാഴ്ചയും നീതിയുമൊന്നുമില്ല. വേട്ടക്കാരുടെ കൊല വിളികളും അനീതിയുടെ ഇരുട്ടുമാണ് അത് സൃഷ്ടിക്കുന്നത്. ഇനിയും തിരിച്ചറിയാത്ത വരോട് വീണ്ടും ബ്രഹ്തിനെ ഓര്‍മ്മിപ്പിക്കട്ടെ.
'ചിരിക്കുന്നവര്‍ ഭയങ്കരങ്ങളായ വാര്‍ത്തകള്‍ കേള്‍ക്കാനിരിക്കുന്നതേയുള്ളൂ.'
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com