വണ്ടികളിൽ കറുത്ത ഫിലിം, കർട്ടൻ: കേസെടുക്കാൻ നിർദേശം 

വാഹനങ്ങളുടെ ചില്ലിൽ കറുത്ത ഫിലിം ഒട്ടിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ മോട്ടോർ വാഹനവകുപ്പിന് ​ഗതാ​ഗത സെക്രട്ടറിയുടെ നിർദേശം
വണ്ടികളിൽ കറുത്ത ഫിലിം, കർട്ടൻ: കേസെടുക്കാൻ നിർദേശം 

തിരുവനന്തപുരം: വാഹനങ്ങളുടെ ചില്ലിൽ കറുത്ത ഫിലിം ഒട്ടിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ മോട്ടോർ വാഹനവകുപ്പിന് ​ഗതാ​ഗത സെക്രട്ടറിയുടെ നിർദേശം. വാഹനത്തിന്റെ അകത്തേയ്ക്കുളള കാഴ്ച മറച്ച് കർട്ടൻ സ്ഥാപിക്കുന്നവർക്കെതിരെയും നടപടിയെടുക്കാൻ നിർദേശമുണ്ട്.

 മാധ്യമപ്രവർത്തകൻ കെ എം ബഷീർ വാഹനാപകടത്തിൽ മരിച്ച കേസിൽ പ്രതികളായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാറിൽ കറുത്ത ഫിലിം ഒട്ടിച്ചതു ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണു നിർദേശം.കറുത്ത ഫിലിം ഒട്ടിക്കുന്നതു നിരോധിച്ച് നേരത്തേ തന്നെ ഹൈക്കോടതി ഉത്തരവുണ്ട്.  ഈയിടെ ഇതു സംബന്ധിച്ച് ഒരു ഹർജി ഹൈക്കോടതിയുടെ പരിഗണനയ്ക്കെത്തിയിരുന്നു.  ഇതു വരെ സ്വീകരിച്ച നടപടികളും രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണവും അറിയിക്കാൻ ഹൈക്കോടതി ഗതാഗതവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com