എന്തിനും ഏതിനും ഇനി അറസ്റ്റില്ല; കേന്ദ്രത്തിന്റെ സമ്മാനം കിട്ടാന്‍ അറസ്റ്റ് കുറയ്ക്കാന്‍ കേരളപൊലീസ്‌

പോലീസ് ഓഫീസർക്ക് അത്യാവശ്യമാണെന്ന് ബോധ്യപ്പെട്ടാലേ അറസ്റ്റ് പാടുള്ളുവെന്നാണ് ഡിജിപിയുടെ കത്തിൽ പറയുന്നത്
എന്തിനും ഏതിനും ഇനി അറസ്റ്റില്ല; കേന്ദ്രത്തിന്റെ സമ്മാനം കിട്ടാന്‍ അറസ്റ്റ് കുറയ്ക്കാന്‍ കേരളപൊലീസ്‌

കൊച്ചി: അനാവശ്യ അറസ്റ്റുകൾ കുറക്കാൻ നീക്കവുമായി കേരള സർക്കാർ. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിർദേശപ്രകാരമാണ് നടപടി.അറസ്റ്റുകളുടെ എണ്ണം കുറച്ചാൽ കേരള പോലീസിന് പാരിതോഷികവും കേന്ദ്രം വാ​ഗ്ദാനം ചെയ്തിട്ടുണ്ട്.  തുടർന്ന് ‍ഡിജിപി ലോക്നാഥ് ബഹ്റ എല്ലാ എസ്പിമാർക്കും കത്തയച്ചു. 

പോലീസ് ഓഫീസർക്ക് അത്യാവശ്യമാണെന്ന് ബോധ്യപ്പെട്ടാലേ അറസ്റ്റ് പാടുള്ളുവെന്നാണ് ഡി.ജി.പി.യുടെ കത്തിൽ പറയുന്നത്. അറസ്റ്റിലെ പുരോ​ഗതി ‌വിലയിരുത്തി ഓരോ മാസവും അഞ്ചാം തീയതിക്കുമുമ്പ് തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തേക്ക് അയക്കണമെന്നും എസ്പിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. 

കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഓരോ കൊല്ലവും സംസ്ഥാന പോലീസ് നവീകരണത്തിന് ലക്ഷക്കണക്കിന് രൂപ നൽകാറുണ്ട്. ഇത്തരം ഗ്രാൻറുകൾ ചില വ്യവസ്ഥകളോടെയാണ് നൽകാറ്. ഇക്കൊല്ലത്തെ വ്യവസ്ഥകളുടെ ഭാഗമായിട്ടാണ് അറസ്റ്റുകളുടെ എണ്ണം കുറയ്ക്കാനുള്ള നിർദേശം.

കേസിൽ പ്രതിയാവുന്ന ഒരാൾ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും കോടതിയിൽ ഹാജരാവാതിരിക്കാനും സാധ്യതയുണ്ടെങ്കിൽ അറസ്റ്റ് ഒഴിവാക്കുന്ന കാര്യത്തിൽ ബസപ്പെട്ട പോലീസ് ഓഫീസർ ജാഗ്രത പുലർത്തണം. സംസ്ഥാനങ്ങൾ അറസ്റ്റ് ചട്ടങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന പരാതിയെത്തുടർന്നാണ് നിസ്സാര അറസ്റ്റുകളുടെ എണ്ണം കുറയ്ക്കാൻ കേന്ദ്രം ഒരുങ്ങുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com