കനത്ത മഴ : കോട്ടയം ജില്ലയിലും വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി

പ്രൊഫഷണല്‍ കോലേജുകളും അങ്കണവാടികളും അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നാണ് കളക്ടര്‍ അറിയിച്ചത്
കനത്ത മഴ : കോട്ടയം ജില്ലയിലും വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി

കോട്ടയം : കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോലേജുകളും അങ്കണവാടികളും അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നാണ് കളക്ടര്‍ അറിയിച്ചത്. 

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആറു ജില്ലകളില്‍ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.  കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. കൂടാതെ അട്ടപ്പാടിയിലെ അഗളി, ഷോളയൂര്‍, പുത്തൂര്‍ പഞ്ചായത്തുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com