നാടുകാണിയില്‍ കാണാതായ സഹോദരിമാരെ കണ്ടെത്തിയില്ല, രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു; നാളെ എന്‍ഡിആര്‍എഫ് എത്തും

രാവിലെ ആറ് മണിയോടെ എന്‍ഡിആര്‍എഫ് എത്തി രക്ഷാപ്രവര്‍ത്തനം തുടരും. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: മഴ ശക്തമാകുന്നതോടെ സംസ്ഥാനത്തെ സാഹചര്യം കൂടുതല്‍ മോശമാകുന്നു. നാടുകാണിയില്‍ കുടുങ്ങിയവരെ ഇന്ന് രക്ഷപ്പെടുത്താനാകില്ല. മഴയില്‍ ഒലിച്ചുപോയ വീടിനകത്ത് കുടുങ്ങിയ സഹോദരിമാരെയാണ് കണ്ടെത്താനാവാഞ്ഞത്. രാവിലെ ആറ് മണിയോടെ എന്‍ഡിആര്‍എഫ് എത്തി രക്ഷാപ്രവര്‍ത്തനം തുടരും. 

അതേസമയം, സംസ്ഥാനത്ത് കാലവര്‍ഷം അതിശക്തമായി തുടരുകയാണെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ദുരന്തനിവാരണ ഓഫീസിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ കഴിയുന്നവര്‍ മാറിത്താമസിക്കാന്‍ തയ്യാറാകണമെന്നും ജീവഹാനി ഒഴിവാക്കുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഉള്ളവരും മാറിതാമസിക്കാന്‍ സന്നദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു. 13,000 പേര്‍ സംസ്ഥാനത്ത് വിവിധ ക്യാംപുകളിലായി കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ ചെറിയ പ്രശ്‌നങ്ങളെയും ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com