വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നതിൽ നിന്നും പ്രചരിപ്പിക്കുന്നതിൽ നിന്നും ഒഴിഞ്ഞു നിൽക്കുക; അപേക്ഷയുമായി കേരള പൊലീസ്

വാട്സ്ആപ്പ് വഴിയും മറ്റ് സാമൂഹിക മാധ്യമങ്ങൾ വഴിയും വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ കേരള പൊലീസ്
വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നതിൽ നിന്നും പ്രചരിപ്പിക്കുന്നതിൽ നിന്നും ഒഴിഞ്ഞു നിൽക്കുക; അപേക്ഷയുമായി കേരള പൊലീസ്

കൊച്ചി: വാട്സ്ആപ്പ് വഴിയും മറ്റ് സാമൂഹിക മാധ്യമങ്ങൾ വഴിയും വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ കേരള പൊലീസ്. പെട്രോള്‍ ലഭ്യമല്ലാത്തതിനാല്‍ അടുത്ത മൂന്ന് ദിവസത്തേക്ക് പമ്പുകള്‍ അടച്ചിടുമെന്ന വ്യാജ സന്ദേശം വാട്‌സ്ആപ്പ് വഴിയും മറ്റും പ്രചരിക്കുന്നുണ്ട്. ഇത് വ്യാജമാണെന്ന് കേരളാ പൊലീസ് ഔദ്യോ​ഗിക ഫെയ്‌സ്ബുക്ക് പേജിലിട്ട പോസ്റ്റിൽ പറയുന്നു. 

വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നതിൽ നിന്നും അത് പ്രചരിപ്പിക്കുന്നതിൽ നിന്നും ദയവായി ഒഴിഞ്ഞു നിൽക്കണമെന്ന് പൊലീസ് വ്യക്തമാക്കി. 
വ്യാജ സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്ന് പമ്പുകളില്‍ തിരക്ക് അനുഭവപ്പെടുകയാണ്. പൊതുജനത്തിന് ആശങ്ക ഉളവാക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് പെട്രോള്‍ കമ്പനികള്‍ അറിയിച്ചു.

പോസ്റ്റിന്റെ പൂർണ രൂപം

വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നതിൽ നിന്നും അത് പ്രചരിപ്പിക്കുന്നതിൽ നിന്നും ദയവായി ഒഴിഞ്ഞു നിൽക്കുക. പെട്രോൾ ലഭ്യമല്ലാത്തതിനാൽ പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന വ്യാജ വാർത്ത വാട്ട്സ്ആപ് വഴി പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പൊതുജനത്തിന് ആശങ്ക ഉളവാക്കുന്ന ഈ വാർത്ത വ്യാജമാണെന്ന് പെട്രോൾ കമ്പനികൾ അറിയിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com