ആശങ്ക വേണ്ട; ഇടുക്കി ഡാം തുറക്കില്ല, അണക്കെട്ടിലുള്ളത് സംഭരണശേഷിയുടെ 34.7 ശതമാനം വെള്ളം മാത്രം

ഇടുക്കി ഡാമിലുള്ളത് സംഭരണശേഷിയുടെ 34.7 % വെള്ളം മാത്രമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് അറിയിച്ചു. 
ഇടുക്കി ഡാം /ഫയല്‍ ചിത്രം
ഇടുക്കി ഡാം /ഫയല്‍ ചിത്രം

ടുക്കി ഡാമിലുള്ളത് സംഭരണശേഷിയുടെ 34.7 % വെള്ളം മാത്രമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് അറിയിച്ചു. ഇടുക്കി ഡാം ഉള്‍പ്പെടെ വലിയ അണക്കെട്ടുകള്‍ തുറന്നുവിടാന്‍ പോകുന്നതായി സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം നടന്നിരുന്നു. വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നനവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. 

കാലവര്‍ഷം ശക്തിപ്പെട്ട എല്ലാ ജില്ലകളിലും സമഗ്രമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ എട്ട് ജില്ലകളിലായി 80 ഓളം ഉരുള്‍പ്പൊട്ടലുകളാണ് രണ്ട് ദിവസത്തിനിടെ ഉണ്ടായത്. കവളപ്പാറ ഭൂതാനം കോളനിയിലും വയനാട് മേപ്പാടി പുത്തുമലയിലുമാണ് വലിയ ആഘാതമുണ്ടാക്കിയ ഉരുള്‍പൊട്ടലുകളെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴക്കെടുതി വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഇന്ന് രാവിലത്തെ റിപ്പോര്‍ട്ടുകളനുസരിച്ച് മഴക്കെടുതിയില്‍ 42 മരണങ്ങളാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. വയനാട്ടില്‍ മാത്രം 11 പേര്‍ മരിച്ചു. 1,08,138 പേരെ ഇതുവരെ വീടുകളില്‍ മാറ്റിപാര്‍പ്പിച്ചു. 29997 കുടുംബങ്ങളിലുള്ളവരാണിവര്‍. കവളപ്പാറയില്‍ നിന്ന് ഇതുവരെ മൂന്ന് മൃതദേഹങ്ങള്‍ കിട്ടി. മുപ്പത് പേരുടെ ഫയര്‍ ഫോഴ്‌സ് ടീം അവിടെയുണ്ട്. 40 പേരടങ്ങളുടെ ഫയര്‍ഫോഴ്‌സ് ടീം മേപ്പാടി പുത്തുമലയിലുണ്ട്. ഇവര്‍ക്കൊപ്പം എന്‍ഡിആര്‍ഫ് സംഘവും സന്നദ്ധ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.- അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com