നിലമ്പൂര്‍: നിലമ്പൂരിലെ പോത്തുകല്‍ പഞ്ചായത്തിലെ അമ്പുട്ടാന്‍ പെട്ടിയില്‍ നൂറോളം വീടുകള്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. വീടുകളിലെ ആളുകളൈ നേരത്തേ തന്നെ ക്യാംപുകളിലേക്ക് മാറ്റിയതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. ചാലിയാറിന്റെ തീരത്തെ വീടുകളാണ് അപ്രത്യക്ഷമായത്. വെള്ളം ഇറങ്ങാന്‍ തുടങ്ങിയതോടെയാണ് നിരവധി വീടുകള്‍ ഒഴുകിപ്പോയ കാര്യം ശ്രദ്ധയില്‍പ്പെട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ