ആറ് ജില്ലകളില്‍ ഇന്നു ശക്തമായ മഴ; മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്

ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നു ശക്തമായ മഴയ്ക്കു  സാധ്യത
ആറ് ജില്ലകളില്‍ ഇന്നു ശക്തമായ മഴ; മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര, അതിതീവ്രമഴ സംബന്ധിച്ച റെഡ് അലര്‍ട്ട് പൂര്‍ണമായി പിന്‍വലിച്ചു. ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നു ശക്തമായ മഴയ്ക്കു (ഓറഞ്ച് അലര്‍ട്ട്) സാധ്യതയുണ്ട്. പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ വ്യാപക മഴയ്ക്കു (യെലോ അലര്‍ട്ട്) സാധ്യത. നാളെ മുതല്‍ 16 വരെ എവിടെയും റെഡ്, ഓറഞ്ച് അലര്‍ട്ടില്ല.

ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ തീരത്തിനടുത്തുള്ള ന്യൂനമര്‍ദമാണ് ഇന്നും നാളെയും മഴയ്ക്കു കാരണം. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെപ്പോലെ പ്രളയസാധ്യതയില്ലെന്നു കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com