ദുരിതാശ്വാസ സഹായ വാഹനങ്ങള്‍ പാലിയേക്കരയില്‍ ടോള്‍ നല്‍കേണ്ടതില്ല; വേഗം കടത്തി വിടാനും നിര്‍ദ്ദേശം

പാലിയേക്കര ടോള്‍ പ്ലാസയില്‍ മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കില്ല
ദുരിതാശ്വാസ സഹായ വാഹനങ്ങള്‍ പാലിയേക്കരയില്‍ ടോള്‍ നല്‍കേണ്ടതില്ല; വേഗം കടത്തി വിടാനും നിര്‍ദ്ദേശം

തൃശ്ശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കില്ല. തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റവന്യൂ അധികൃതരുടെയും ടോള്‍ കമ്പനിയുടെയും യോഗത്തിലാണ് ഈ തീരുമാനം. അടുത്ത അഞ്ച് ദിവസത്തേക്കാണ് ടോള്‍ ഒഴിവാക്കുന്നത്. ടോള്‍ ബൂത്തിലെ ക്യൂവില്‍ നില്‍ക്കാതെ ഈ വാഹനങ്ങള്‍ വേഗം കടത്തി വിടണമെന്നും നിര്‍ദ്ദേശമുണ്ട്. 

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരും ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ കൊണ്ടു പോകുന്ന വാഹനങ്ങളും ടോള്‍ ബൂത്തിലൂടെ പല തവണ കടന്നു പോകേണ്ടി വരുന്നുണ്ട്. ഈ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഇത്തരം വാഹനങ്ങല്‍ക്ക് ടോള്‍ ഒഴിവാക്കിയത്. പ്രളയ മേഖലകളിലേക്ക് സഹായവുമായി പോകുന്ന വാഹനങ്ങളും ടോള്‍ നല്‍കേണ്ടതില്ല. 

ജില്ലാ കലക്ടര്‍ എസ് ഷാനവാസ്, എഡിഎം റെജി പി ജോസഫ്, ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com