വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചു; ഭര്‍ത്താവുമായി അകന്നു താമസിക്കുന്ന യുവതിയെ വാടകവീടെടുത്ത് പീഡിപ്പിച്ചു; വിദേശത്തേക്ക് മുങ്ങിയ പ്രതി പിടിയില്‍

വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചു - ഭര്‍ത്താവുമായി അകന്നു താമസിക്കുന്ന യുവതിയെ വാടകവീടെടുത്ത് പീഡിപ്പിച്ചു - വിദേശത്തേക്ക് മുങ്ങിയ പ്രതി പിടിയില്‍
വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചു; ഭര്‍ത്താവുമായി അകന്നു താമസിക്കുന്ന യുവതിയെ വാടകവീടെടുത്ത് പീഡിപ്പിച്ചു; വിദേശത്തേക്ക് മുങ്ങിയ പ്രതി പിടിയില്‍

കൊച്ചി: ഫെയസ്്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി ആലങ്ങോട് മേലോക്കാട്ടില്‍ വീട്ടില്‍ യാസര്‍ അറാഫത്തിനെ ആണ് അറസ്റ്റ് ചെയ്തത്.

ഭര്‍ത്താവുമായി അകന്ന് താമസിക്കുന്ന യുവതിയെ വിവാഹിതനാണെന്നുളള കാര്യം മറച്ചുവെച്ച് വിവാഹവാഗ്ദാനം നല്‍കി കളമശ്ശേരി പള്ളിലാക്കരയില്‍ വാടകവീടെടുത്ത് താമസിപ്പിച്ചാണ് ഇയാള്‍ പീഡിപ്പിച്ചത്.

യുവതിയുമൊത്ത് ഒരുമാസം താമസിച്ച ഇയാള്‍ പിന്നീട് വിദേശത്തേക്ക് മുങ്ങുകയായിരുന്നു. വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്ന് യുവതിയെ വിളിച്ചറിയിക്കുകയും ചെയ്തു. ഇയാള്‍ നാട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സിഐ എ പ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി അറസ്റ്റ്് ചെയ്യുകയായിരുന്നു. ഇയാളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com