എല്ലാം മുന്‍കൂട്ടിയറിഞ്ഞ ചാത്തന്‍ ഉള്‍വിളിയുടെ ബലത്തില്‍ മലയിറങ്ങി; പിന്നാലെ ഉരുള്‍പൊട്ടി; ഉറ്റവര്‍ മണ്ണിനടിയിലായി

വീടിന്റെ വരാന്തവരെ എത്തിയ മഴവെള്ളം എത്തയപ്പോള്‍ തോന്നിയ പന്തികേടിന്റെ പുറത്താണ് ചാത്തന്‍ മലയയിറങ്ങിയത്
എല്ലാം മുന്‍കൂട്ടിയറിഞ്ഞ ചാത്തന്‍ ഉള്‍വിളിയുടെ ബലത്തില്‍ മലയിറങ്ങി; പിന്നാലെ ഉരുള്‍പൊട്ടി; ഉറ്റവര്‍ മണ്ണിനടിയിലായി

വീടിന്റെ വരാന്തവരെ എത്തിയ മഴവെള്ളം എത്തയപ്പോള്‍ തോന്നിയ പന്തികേടിന്റെ പുറത്താണ് ചാത്തന്‍ മലയയിറങ്ങിയത്. മുക്കാല്‍മണിക്കൂറിനുള്ളില്‍ ഉരുള്‍പൊട്ടി മുത്തപ്പന്‍മല ഭൂദാനം കോളനി മണ്ണിനുള്ളിലായി. അയലത്തു താമസിക്കുന്ന സഹോദരി നീലിയുടെയും അനുജന്റെ ഭാര്യ കല്യാണിയുടെയും കുടുംബങ്ങളെ വിവരമറിയിച്ച് ചാത്തനും ഭാര്യ മാതിയും മലയിറങ്ങിയത്. 

'വയ്യാത്ത നിങ്ങള്‍ പെട്ടെന്നു രക്ഷപ്പെടൂ, ഞങ്ങള്‍ ഉടനെ വരാം' എന്ന് കല്യാണി പറഞ്ഞിരുന്നു. മാറിപ്പോകാന്‍ അധികൃതര്‍ അറിയിപ്പൊന്നും തന്നില്ലല്ലോ എന്നും അവള്‍ പറഞ്ഞു. മണ്ണിനടിയില്‍പ്പെട്ടവരില്‍ ചാത്തന്റെ ഉറ്റവരുമുണ്ട്. അടുത്ത ബന്ധുക്കളായി 14 പേര്‍. ഇതില്‍ ഭൂരിഭാഗം പേരുടെയും ചേതനയറ്റ ദേഹങ്ങള്‍ ഭൂമി തിരിച്ചു നല്‍കി. 

5 മക്കളാണ് ചാത്തന്. എല്ലാവരും കവളപ്പാറയ്ക്കു പുറത്ത് വേറെ താമസിക്കുകയാണ്. ചാത്തന്റെ സഹോദരി നീലി, ഭര്‍ത്താവ് ഇമ്പിപ്പാലന്‍, മകന്‍ സുബ്രഹ്മണ്യന്‍, ഭാര്യ സുധ എന്നിവരും വിരുന്നെത്തിയ ഇമ്പിപ്പാലന്റെ മരുമകള്‍ മുക്കം സ്വദേശി ചന്ദ്രികയും മകള്‍ സ്വാതിയുമാണ് ഒരു വീട്ടില്‍നിന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com