അതിരു തര്‍ക്കം; അയല്‍വാസിയുടെ വീട് തീ വച്ച് നശിപ്പിച്ചു; പ്രതി അറസ്റ്റില്‍

അയല്‍വാസിയുടെ വീട് കത്തിച്ച ശേഷം നാടുവിട്ടയാള്‍ പൊലീസ് അറസ്റ്റ് ചെയ്തു
അതിരു തര്‍ക്കം; അയല്‍വാസിയുടെ വീട് തീ വച്ച് നശിപ്പിച്ചു; പ്രതി അറസ്റ്റില്‍

കൊച്ചി: അയല്‍വാസിയുടെ വീട് കത്തിച്ച ശേഷം നാടുവിട്ടയാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം പാറച്ചാലിപ്പടി സ്വദേശി ജോസ് ജോര്‍ജ് ആണ് പിടിയിലായത്. അതിരു തര്‍ക്കത്തിന്റെ പേരിലാണ് ഇയാള്‍ അയല്‍വാസിയുടെ വീട് കത്തിച്ചത്. ഒരാഴ്ച മുന്‍പാണ് വീട് തീ കൊളുത്തി നശിപ്പിച്ച ശേഷം ഇയാള്‍ മുങ്ങിയത്. 

ഈ മാസം ഏഴാം തീയതി രാത്രിയാണ് ജോസ് ജോര്‍ജ് അയല്‍ക്കാരനായ ലാലു മാത്യുവിന്റെ വീടിന് തീയിട്ടത്. വീടിന്റെ ഓടിളക്കി അകത്തു കടന്ന ജോസ് വീടിനുളളിലാകെ ഡീസലൊഴിച്ച ശേഷം പുറത്തിറങ്ങി ജനാലയിലൂടെ തീ കൊളുത്തുകയായിരുന്നു. ജോസിന്റെ ക്രൂരതയില്‍ ലാലുവിന്റെ വീടും വീട്ടുപകരണങ്ങളും ആധാരമടക്കമുളള രേഖകളുമെല്ലാം കത്തി നശിച്ചു.

പുരയിടത്തില്‍ മതില്‍ പണിയുന്നതിനെ ചൊല്ലി ജോസും ലാലുവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കൊന്നുകളയുമെന്ന് ജോസ് ഭീഷണിമുഴക്കിയതിനെ തുടര്‍ന്ന് ലാലുവും കുടുംബവും ബന്ധു വീട്ടിലേക്ക് മാറിത്താമസിച്ച ദിവസം രാത്രിയിലായിരുന്നു അതിക്രമം. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ജോസിനെ കഴിഞ്ഞ ദിവസമാണ് കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യൂനസും സംഘവും അറസ്റ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com