ജാസ്മിന്‍ ഷായെ എന്തുകൊണ്ട് ചോദ്യം ചെയ്തില്ല?; യുഎന്‍എ അഴിമതിക്കേസ്: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍(യുഎന്‍എ)അഴിമതിക്കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
ജാസ്മിന്‍ ഷായെ എന്തുകൊണ്ട് ചോദ്യം ചെയ്തില്ല?; യുഎന്‍എ അഴിമതിക്കേസ്: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) അഴിമതിക്കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ ഷാ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

ജാസ്മിന്‍ ഷായെ എന്തുകൊണ്ട് ചോദ്യം ചെയ്തില്ല എന്ന് കോടതി ചോദിച്ചു. എന്നാല്‍ ജാസ്മിന്‍ ഷാ ഒളിവിലാണ് എന്നാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് കോടതിയില്‍ പറഞ്ഞത്. അന്വേഷണത്തിന്റെ ഇപ്പോഴത്തെ സ്ഥിതി ആരാഞ്ഞ കോടതി, നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ആവശ്യപ്പെട്ടത്. ക്രൈം ബ്രാഞ്ച് എഡിജിപിക്കാണ് ഇതുസംബന്ധിച്ച് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

പണപ്പിരിവുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ തിരിമറി നടത്തി എന്നാണ് ജാസ്മിന്‍ ഷായ്ക്കും മറ്റ് ഭരണസമിതി അംഗങ്ങള്‍ക്കും എതിരെയുള്ള കേസ്.  മൂന്നരക്കോടിയുടെ അഴിമതി നടന്നു എന്നാരോപിച്ചാണ് യുഎന്‍എയുടെ മുന്‍ വൈസ്പ്രസിഡന്റ് സിബി മുകേഷ് ഡിജിപിക്ക് പരാതി നല്‍കിയത്. നഴ്‌സുമാരില്‍ നിന്ന് പിരിച്ച മാസവരിസംഖ്യ ഉള്‍പ്പെടെ ഭീമമായ തുക ഭാരവാഹികള്‍ തട്ടിയെടുത്തതായാണ് പരാതി. വരവ് ചെലവ് കണക്കുകള്‍ കൃത്യമായി അതത് കമ്മിറ്റികളില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ജാസ്മിന്‍ ഷാ കോടതിയെ സമീപിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com