പുതിയ ന്യൂനമര്‍ദം ശക്തമാകുന്നു; അഞ്ച് ജില്ലകളില്‍ മഴ കനക്കും

ഇന്നും നാളെയും അഞ്ച് ജില്ലകളില്‍ മഴ ശക്തമാകും
പുതിയ ന്യൂനമര്‍ദം ശക്തമാകുന്നു; അഞ്ച് ജില്ലകളില്‍ മഴ കനക്കും

തിരുവനന്തപുരം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട പുതിയ ന്യൂനമര്‍ദം ശക്തമാകുന്ന സാഹചര്യത്തിലാണ് മഴ കനക്കുന്നത്. ഇതോടെ ഇന്നും നാളെയും അഞ്ച് ജില്ലകളില്‍ മഴ ശക്തമാകും. ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. 

കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തെക്കു പടിഞ്ഞാറ് അറബിക്കടല്‍, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com