പിണറായി മോദിയെ അനുകരിക്കുന്നു; എല്‍ഡിഎഫ് മന്ത്രിമാര്‍ വന്ന വഴി മറക്കുന്നു; വിമര്‍ശനവുമായി എന്‍കെ പ്രേമചന്ദ്രന്‍

വണ്ടിച്ചെക്ക് കേസില്‍ പോലും മുഖ്യമന്ത്രി ഇടപെടുന്നത് നാണക്കേട് 
പിണറായി മോദിയെ അനുകരിക്കുന്നു; എല്‍ഡിഎഫ് മന്ത്രിമാര്‍ വന്ന വഴി മറക്കുന്നു; വിമര്‍ശനവുമായി എന്‍കെ പ്രേമചന്ദ്രന്‍

കൊല്ലം: പിണറായി സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എസ്പി നേതാക്കള്‍.  സിപിഎം നക്കാപിച്ച വോട്ടുകള്‍ക്ക് വേണ്ടി പ്രത്യയശാസ്ത്ര പരമായ നയം ബലി കൊടുക്കുകയാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ ആരോപിച്ചു. വണ്ടിച്ചെക്ക് കേസില്‍ പോലും മുഖ്യമന്ത്രി ഇടപെടുന്നത് നാണക്കേടാണെന്ന് ആര്‍എസ്പി നേതാവ് ടി ജെ ചന്ദ്രചൂഢനും പ്രതികരിച്ചു

നരേന്ദ്രമോദി കേന്ദ്രത്തില്‍ എന്താണോ ചെയ്യുന്നത്  അത് എല്‍ ഡി എഫ് സര്‍ക്കാര്‍ ഇവിടെ അനുകരിക്കുകയാണ്. സമ്പന്ന പ്രീണനം നടത്തുകയും അധോലോക താത്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും എന്‍ കെ പ്രേമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. എല്‍ ഡി എഫ് മന്ത്രിമാര്‍ വന്ന വഴി മറന്നവരാണ്. പാലാ ഉപതെരഞ്ഞടുപ്പില്‍ ജനങ്ങള്‍ എല്‍ ഡി എഫിനോട് പകരം ചോദിക്കുമെന്നും ചന്ദ്രചൂഢന്‍ പറഞ്ഞു.

പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സമവായത്തിലൂടെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് പറഞ്ഞു. സമവായത്തിലൂടെ കണ്ടെത്തിയില്ലെങ്കില്‍ നഷ്ടം അവര്‍ക്കാണ്. യുഡിഎഫ് മുന്നണിയെ ബാധിക്കുന്ന തരത്തിലേക്ക് പ്രശ്‌നം മാറിയിട്ടില്ലെന്നും അസീസ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com