ടിപി സെൻകുമാർ കേരള ​ഗവർണറാവുമോ? സാധ്യത കുമ്മനത്തിനെന്നു ബിജെപി നേതാക്കൾ; ചൂടേറിയ ചർച്ച

ടിപി സെൻകുമാർ കേരള ​ഗവർണറാവുമോ? സാധ്യത കുമ്മനത്തിനെന്നു ബിജെപി നേതാക്കൾ; ചൂടേറിയ ചർച്ച
ഫെയ്‌സ്ബുക്ക് പേജില്‍നിന്നുള്ള ചിത്രം
ഫെയ്‌സ്ബുക്ക് പേജില്‍നിന്നുള്ള ചിത്രം

തി​രു​വ​ന​ന്ത​പു​രം: ​ഗവർണർ പി സദാശിവത്തിന്റെ കാലാവധി അടുത്ത മാസം നാലിന് അവസാനിക്കാനിരിക്കെ പുതിയ കേരള ​ഗവർണറെക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കുന്നു. സദാശിവത്തിനു കാലാവധി നീട്ടിനൽകുമെന്നു ശക്തമായ സൂചനകളുണ്ടെങ്കിലും കുമ്മനം രാജശേഖരന്റെയും മുൻ ഡിജിപി ടിപി സെൻകുമാറിന്റെയും പേരുകൾ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്. കുമ്മനം ​ഗവർണർ ആവാനുള്ള സാധ്യത തള്ളിക്കളാനാവില്ലെന്ന് ബിജെപി നേതാക്കൾ പറയുമ്പോൾ സെൻകുമാറിന്റെ കാര്യത്തിൽ അവർക്ക് സൂചനകളൊന്നുമില്ല.

2014 സെ​പ്​​റ്റം​ബ​ർ അ​ഞ്ചി​ന്​ ഗ​വ​ർ​ണ​റാ​യി ചു​മ​ത​ല​യേ​റ്റ പി ​സ​ദാ​ശി​വ​ത്തിന്റെ കാ​ലാ​വ​ധി അ​ടു​ത്ത​മാ​സം നാ​ലി​നാ​ണ്​​ അ​വ​സാ​നി​ക്കു​ക. കേന്ദ്ര ഭരണനേതൃത്വവുമായി അടുത്ത ബന്ധമുള്ള സദാശിവത്തിന് കാലാവധി നീട്ടിനൽകുമെന്നാണ് സൂചനകൾ. ​​ഗവർണർ എന്ന നിലയിൽ സദാശിവത്തിന്റെ പ്രവർത്തനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അതൃപ്തിയില്ലെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്. അതേസമയം സ​ദാ​ശി​വ​ത്തെ മ​റ്റേ​തെ​ങ്കി​ലും സം​സ്​​ഥാ​ന​ത്തേ​ക്ക്​ മാറ്റാനാണ് തീരുമാനിക്കുന്നതെങ്കിൽ മ​ല​യാ​ളി​യാ​യ ഗ​വ​ർ​ണ​ർ വ​രാ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെന്ന് അവർ പറയുന്നു. 

മി​സോ​റം ഗ​വ​ർ​ണ​ർ സ്​​ഥാ​ന​ത്തു​നി​ന്ന്​ രാ​ജിവയ്പ്പിച്ചാണ് ബിജെപി കേന്ദ്ര നേതൃത്വം കുമ്മനം രാജശേഖരനെ ലോ​ക്​​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ  മ​ത്സ​രി​പ്പിച്ചത്. അതുകൊണ്ടുതന്നെ കുമ്മനത്തിന്റെ പേരായിരിക്കും അമിത് ഷായുടെ പ്രഥമ പരി​ഗണനയിൽ ഉള്ളത്. കുമ്മനം താത്പര്യം പ്രകടിപ്പിക്കുന്നില്ലെങ്കിൽ മാത്രമായിരിക്കും കേരളത്തിൽനിന്ന് രണ്ടാമതൊരാളെ പരി​ഗണിക്കുക. ശബരിമല സമരത്തിൽ സജീവമായി പങ്കെടുത്ത സെൻകുമാർ സിപിഎമ്മിന്റെ കടുത്ത വിമർശകനെന്ന നിലയിൽ ബിജെപിക്കു സ്വീകാര്യനാണ്. എന്നാൽ ഐഎസ്ആർഒ ചാരക്കേസിൽ ഉൾപ്പെടെയുത്ത നിലപാടുകൾ സെൻകുമാറിനെ ബിജെപി നേതൃത്വവുമായി അകറ്റിയിരുന്നു. ​ഗവർണർ സ്ഥാനത്തേക്കു സെൻകുമാറിനെ പരി​ഗണിക്കുന്ന കാര്യത്തിൽ സംസ്ഥാന ബിജെപി നേതൃത്വത്തിനു വിവരമൊന്നുമില്ല.

സംസ്ഥാന ബിജെപിയിലെ പുനസംഘടനയിൽ പിഎസ് ശ്രീധരൻ പിള്ളയെ ​അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റുമെന്ന് സൂചനകളുണ്ട്. നേരത്തെ കുമ്മനത്തെ മാറ്റിയ രീതിയിൽ ഏതെങ്കിലും സംസ്ഥാനത്ത് ​ഗവർണറായി ശ്രീധരൻ പിള്ളയെ നിയമിക്കാനുള്ള സാധ്യത ബിജെപി വൃത്തങ്ങൾ തള്ളിക്കളയുന്നു. കോൺ​ഗ്രസിൽനിന്നു ബിജെപിയിൽ എത്തിയ ടോം വടക്കനും വരുന്ന ​ഗവർണർ നിയമന പട്ടികയിൽ ഉൾപ്പെട്ടേക്കാമെന്നാണ് റിപ്പോർട്ടുകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com