ടിപ്പര്‍ മറിഞ്ഞു; വണ്ടിയില്‍ കുടുങ്ങിയ ഡ്രൈവറെ ഒരു മണിക്കൂറിന് ശേഷം സാഹസികമായി രക്ഷപ്പെടുത്തി

ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ടിപ്പര്‍ മറിഞ്ഞു; വണ്ടിയില്‍ കുടുങ്ങിയ ഡ്രൈവറെ ഒരു മണിക്കൂറിന് ശേഷം സാഹസികമായി രക്ഷപ്പെടുത്തി

പത്തനംതിട്ട: ടിപ്പര്‍ ലോറി അപകടത്തില്‍പ്പെട്ട് മറിഞ്ഞ് ലോറിയില്‍ കുടുങ്ങിയ ഡ്രൈവറെ സാഹസികമായി രക്ഷപ്പെടുത്തി. കോന്നി പയ്യനാമണ്ണില്‍ ആണ് സംഭവം. ഒരുമണിക്കൂര്‍ നീണ്ടുനിന്ന പ്രയത്‌നത്തിനൊടുവിലാണ് ഡ്രൈവറെ പുറത്തെടുത്തത്. 

ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഡ്രൈവറെ പരുക്കുകളോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com