ബിപിസിഎല്‍ സമരം; രാഹുല്‍ ഗാന്ധി ഇന്ന് കൊച്ചിയില്‍

ബിപിസിഎല്‍ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ നടക്കുന്ന സമരത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് കൊച്ചിയിലെത്തും.
ബിപിസിഎല്‍ സമരം; രാഹുല്‍ ഗാന്ധി ഇന്ന് കൊച്ചിയില്‍

കൊച്ചി: ബിപിസിഎല്‍ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ നടക്കുന്ന സമരത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് ആറ് മുപ്പതിന് അമ്പലമുകള്‍ റിഫൈനറിയ്ക്ക് മുന്നിലെ സമരപ്പന്തലിലെത്തുന്ന രാഹുല്‍ ഗാന്ധി തൊഴിലാളികളെ അഭിവാദ്യം ചെയ്ത് സംസാരിക്കും.

തുടര്‍ന്ന് ബിപിസിഎല്‍ ഉദ്യോഗസ്ഥരുമായും രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തും. രാത്രിയോടെ നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തുന്ന രാഹുല്‍ ഗാന്ധി നാളെ രാവിലെ ആറ് മണിയോടെ ഡല്‍ഹിയിലേക്ക്് തിരിച്ച് പോകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com