'നിങ്ങള്‍ക്ക് കേറി കൊട്ടാനുള്ള ചെണ്ടയല്ല; ഇത്രയുംകാലം കണ്ടത് എഴുതിക്കൊടുക്കുന്നത് വായിക്കുന്ന ഗവര്‍ണര്‍മാരെ'; വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

പാര്‍ലിമെന്റ് പാസ്സാക്കിയ ഒരു നിയമത്തിനനുകൂലമായി സംസാരിച്ചു എന്നതാണ് അദ്ദേഹം ചെയ്ത മഹാ അപരാധമായി വ്യാഖ്യാനിക്കുന്നത്
'നിങ്ങള്‍ക്ക് കേറി കൊട്ടാനുള്ള ചെണ്ടയല്ല; ഇത്രയുംകാലം കണ്ടത് എഴുതിക്കൊടുക്കുന്നത് വായിക്കുന്ന ഗവര്‍ണര്‍മാരെ'; വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

കോഴിക്കോട്: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മന്ത്രിമാരും പ്രതിപക്ഷവും നടത്തുന്ന വിമര്‍ശനത്തിനെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്. പാര്‍ലിമെന്റ് പാസ്സാക്കിയ ഒരു നിയമത്തിനനുകൂലമായി സംസാരിച്ചു എന്നതാണ് അദ്ദേഹം ചെയ്ത മഹാ അപരാധമായി വ്യാഖ്യാനിക്കുന്നത്. ഇത്രയും കാലം നിങ്ങള്‍ എഴുതിക്കൊടുക്കുന്നത് വായിക്കുന്ന ഒരു ഗവര്‍ണ്ണറയേ നിങ്ങള്‍ കണ്ടിട്ടുള്ളൂ. ഇപ്പോള്‍ സര്‍വ്വകലാശാലകളിലെ മാര്‍ക്കു തട്ടിപ്പും അഴിമതിയും ഗവര്‍ണ്ണര്‍ അന്വേഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പിന്നെ ഓഡിറ്റ് നടത്താതെ സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കുന്ന പല കേസ്സുകളിലും അദ്ദേഹം ഭരണഘടനാ ബാധ്യത നിറവേറ്റുന്നുണ്ടെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്


കഴിഞ്ഞ കുറച്ചു ദിവസമായി ബഹുമാന്യനായ കേരളാ ഗവര്‍ണ്ണര്‍ക്കെതിരെ മന്ത്രിമാരും പ്രതിപക്ഷ നേതാക്കന്മാരും വലിയ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുകയാണല്ലോ. പാര്‍ലിമെന്റ് പാസ്സാക്കിയ ഒരു നിയമത്തിനനുകൂലമായി സംസാരിച്ചു എന്നതാണ് അദ്ദേഹം ചെയ്ത മഹാ അപരാധമായി വ്യാഖ്യാനിക്കുന്നത്. ഇത്രയും കാലം നിങ്ങള്‍ എഴുതിക്കൊടുക്കുന്നത് വായിക്കുന്ന ഒരു ഗവര്‍ണ്ണറയേ നിങ്ങള്‍ കണ്ടിട്ടുള്ളൂ. ഇപ്പോള്‍ സര്‍വ്വകലാശാലകളിലെ മാര്‍ക്കു തട്ടിപ്പും അഴിമതിയും ഗവര്‍ണ്ണര്‍ അന്വേഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പിന്നെ ഓഡിറ്റ് നടത്താതെ സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കുന്ന പല കേസ്സുകളിലും അദ്ദേഹം ഭരണഘടനാ ബാധ്യത നിറവേറ്റുന്നുണ്ട്. ഈ ഗവര്‍ണ്ണര്‍ തുടരുന്നത് കാലാകാലങ്ങളായി തുടരുന്ന പല ഭരണഘടനാ വിരുദ്ധ നടപടികള്‍ക്കും പകല്‍കൊള്ളകള്‍ക്കും വിലങ്ങുതടിയാവുമെന്ന് മനസ്സിലാക്കിയുള്ള ഒരു മുഴം മുമ്പേയുള്ള ഏറാണിത്. സി. പി. എമ്മിനോടും കോണ്‍ഗ്രസ്സിനോടും ഒന്നേ പറയാനുള്ളൂ നിങ്ങള്‍ക്ക് അനാവശ്യമായി കേറി കൊട്ടാനുള്ള ചെണ്ടയല്ല സംസ്ഥാന ഗവര്‍ണ്ണര്‍. കണ്ണും കാതും കൂര്‍പ്പിച്ചു വെച്ച് ഭരണഘടനാ ബാധ്യത നിറവേറ്റുന്ന കേരളാ ഗവര്‍ണ്ണര്‍ക്ക് ആയിരമായിരം അഭിവാദ്യങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com