സീറ്റ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് യുഡിഎഫ് നേതൃയോഗം ഇന്ന് ; ആവശ്യത്തില്‍ ഉറച്ച് ഘടകകക്ഷികള്‍

ഘടകകക്ഷികളുടെ ആവശ്യത്തോട് വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നേതാക്കളെ യോഗം ചുമതലപ്പെടുത്തും
സീറ്റ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് യുഡിഎഫ് നേതൃയോഗം ഇന്ന് ; ആവശ്യത്തില്‍ ഉറച്ച് ഘടകകക്ഷികള്‍

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് യു ഡി എഫ് നേതൃയോഗം ഇന്ന് നടക്കും. കൂടുതല്‍ സീറ്റുകള്‍ വേണമെന്ന സഖ്യകക്ഷികളുടെ ആവശ്യം നിലനില്‍ക്കെയാണ് യോഗം ചേരുന്നത്. ഘടകകക്ഷികളുടെ ആവശ്യത്തോട് വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നേതാക്കളെ യോഗം ചുമതലപ്പെടുത്തും. 

നിലവിലുള്ള പൊന്നാനി , മലപ്പുറം സീറ്റുകള്‍ക്കു പുറമേ ഒരു സീറ്റ് കൂടി വേണമെന്നാണ് മുസ്ലിം ലീഗിന്റെ ആവശ്യം. വടകരയോ വയനാടോ ആണ് ലീഗ് ലക്ഷ്യമിടുന്നത്. കേരള കോണ്‍ഗ്രസ് എമ്മും ഒരു സീറ്റ് കൂടി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. കോട്ടയത്തിന് പുറമേ ഇടുക്കി അല്ലെങ്കില്‍ ചാലക്കുടി വേണമെന്നാണ് പി ജെ ജോസഫിന്റെ ആവശ്യം.ഘടക കക്ഷികളുമായി ചര്‍ച്ച വരും ദിവസങ്ങളില്‍ തുടങ്ങാനുള്ള തീരുമാനം യോഗത്തിലുണ്ടാകും.

അതേസമയം ജെ ഡി യു പോയ സാഹചര്യത്തില്‍ അവര്‍ക്കു നല്‍കിയിരുന്ന പാലക്കാട് സീറ്റുകൂടി എടുത്ത് 16 സീറ്റുകളില്‍ മല്‍സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. അത്യാര്‍ത്തി പിടിച്ചുള്ളതും ഔചിത്യരഹിതവും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതുമായ ആവശ്യങ്ങള്‍ ഘടക കക്ഷികള്‍ ഉന്നയിക്കരുതെന്ന ആവശ്യവുമായി വി എം സുധീരന്‍ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനമനുസരിച്ച് 15 സീറ്റുകളില്‍ കോണ്‍ഗ്രസും രണ്ടിടത്ത് ലീഗും ഓരോ സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് എം , ജെ ഡി യു , ആര്‍ എസ് പി എന്നിവരാണ് മല്‍സരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com